ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി 'ഖത്തര്‍ എയര്‍വേസ്'

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറി 'ഖത്തര്‍ എയര്‍വേസ്'. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ സര്‍വെയിലാണ് ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 'അവയ്ലബിള്‍ സീറ്റ് കിലോമീറ്റേഴ്സ്'(എഎസ്‌കെ) അടിസ്ഥാനമാക്കിയാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്. ആഴ്ചയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തി വരുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും ഖത്തര്‍ എയര്‍വേസാണ്. മറ്റ് വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ആഗോള കണക്ടിവിറ്റിയാണ് ഖത്തര്‍ എയര്‍വേസ് നല്‍കി വരുന്നത്. […]

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറി 'ഖത്തര്‍ എയര്‍വേസ്'. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ സര്‍വെയിലാണ് ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 'അവയ്ലബിള്‍ സീറ്റ് കിലോമീറ്റേഴ്സ്'(എഎസ്‌കെ) അടിസ്ഥാനമാക്കിയാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്.

ആഴ്ചയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തി വരുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും ഖത്തര്‍ എയര്‍വേസാണ്. മറ്റ് വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ആഗോള കണക്ടിവിറ്റിയാണ് ഖത്തര്‍ എയര്‍വേസ് നല്‍കി വരുന്നത്.

260 കോടിയായിരുന്നു 2021 മാര്‍ച്ചില്‍ ഖത്തര്‍ എയര്‍വേസിന്റെ 'അവയ്ലബിള്‍ സീറ്റ് കിലോമീറ്റേഴ്സ്'. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്സിന്റെ പഞ്ചനക്ഷത്ര കൊവിഡ് എയര്‍ലൈന്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ലോകത്തിലെ ആദ്യ വിമാന കമ്പനി കൂടിയാണ് ഖത്തര്‍ എയര്‍വേസ്.

Related Articles
Next Story
Share it