ഖായിദെ മില്ലത്ത് സെന്റര്‍: ഒരുമാസം കൊണ്ട് 26.77കോടി രൂപ ശേഖരിച്ച് മുസ്ലിംലീഗിന്റെ ചരിത്ര നേട്ടം

മലപ്പുറം: മുസ്ലിംലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖായിദെ മില്ലത്ത് ദേശീയ ആസ്ഥാനമന്ദിരത്തിന് ഒരുമാസം കൊണ്ട് ശേഖരിച്ചത് 26.77 കോടി രൂപ. ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്ക് ധനസമാഹരണം അവസാനിച്ചപ്പോഴാണ് 26,77,58,592 രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതൊരു ചരിത്ര നേട്ടമാണ്. 25 കോടി രൂപയായിരുന്നു മുസ്ലിംലീഗ് ലക്ഷ്യം വെച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ധനസമാഹരണം. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിജയകരമായ കാമ്പയിന്‍ പൂര്‍ത്തീകരിച്ചത്.കഴിഞ്ഞ 75 വര്‍ഷമായി ചെന്നൈ മണ്ണടിയിലാണ് മുസ്ലീംലീഗിന്റെ ദേശീയ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി […]

മലപ്പുറം: മുസ്ലിംലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖായിദെ മില്ലത്ത് ദേശീയ ആസ്ഥാനമന്ദിരത്തിന് ഒരുമാസം കൊണ്ട് ശേഖരിച്ചത് 26.77 കോടി രൂപ. ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്ക് ധനസമാഹരണം അവസാനിച്ചപ്പോഴാണ് 26,77,58,592 രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതൊരു ചരിത്ര നേട്ടമാണ്. 25 കോടി രൂപയായിരുന്നു മുസ്ലിംലീഗ് ലക്ഷ്യം വെച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ധനസമാഹരണം. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിജയകരമായ കാമ്പയിന്‍ പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ 75 വര്‍ഷമായി ചെന്നൈ മണ്ണടിയിലാണ് മുസ്ലീംലീഗിന്റെ ദേശീയ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ചെന്നൈയില്‍ നടന്നപ്പോള്‍ ഡല്‍ഹിയില്‍ പുതിയ ആസ്ഥാനം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് വേണ്ടിയുള്ള ധനശേഖരണത്തിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം നല്‍കി. വെറും ഒരുമാസം കൊണ്ട് ലക്ഷ്യംവെച്ചതിലും അധികം തുക സമാഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ മാത്രമല്ല ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടേയും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരുടേയും സംഭാവന ലഭിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഐക്യത്തിന്റെ വിജയമാണിതെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടത്.

Related Articles
Next Story
Share it