കുമ്പള: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വ്യാപാരിയുടെ സ്കൂട്ടറില്‍ പെരുമ്പാമ്പ്. കുമ്പളയിലെ സൂപ്പര്‍ കളക്ഷന്‍സ് ഉടമ കുമ്പള കുണ്ടങ്കാറടുക്കയിലെ റഫീഖിന്റെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതുവഴി നടന്നു പോകുകയായിരുന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. അവര്‍ സമീപവാസികളെ വിളിച്ച് കൂട്ടുകയായിരുന്നു. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.