പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

മുള്ളേരിയ: പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍ ആചാരി(73)യെ അക്രമിച്ചാണ് ബാഗ് തട്ടിപറിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ബോവിക്കാനം ടൗണിലെ കടകളില്‍ നിന്നുള്ള വാടകയിനത്തിലും മറ്റുമുള്ള പണം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ എട്ടാം മൈലിലെ രാമകൃഷ്ണയുടെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ബൈക്കിലെത്തിയ സംഘം തലക്കടിച്ച് വീഴ്ത്തിയ ശേഷം പണമടങ്ങിയ ബാഗ് […]

മുള്ളേരിയ: പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍ ആചാരി(73)യെ അക്രമിച്ചാണ് ബാഗ് തട്ടിപറിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ബോവിക്കാനം ടൗണിലെ കടകളില്‍ നിന്നുള്ള വാടകയിനത്തിലും മറ്റുമുള്ള പണം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ എട്ടാം മൈലിലെ രാമകൃഷ്ണയുടെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ബൈക്കിലെത്തിയ സംഘം തലക്കടിച്ച് വീഴ്ത്തിയ ശേഷം പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളഞ്ഞത്. രാമകൃഷ്ണന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പും ബോവിക്കാനം ടൗണില്‍ വെച്ച് ഇയാളുടെ 14,000 രൂപയും മറ്റു രേഖകളുമടങ്ങിയ ബാഗ് മോഷണം പോയിരുന്നതായും പറയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it