പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: കൂഡ്‌ലു സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂഡ്‌ലു മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന് സമീപം കാന്തിക്കരയിലെ ഉദയാനന്ദനെ(57)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉദയാനന്ദന്‍ ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പുറപ്പെട്ടിരുന്നു. ഇതിന് ശേഷം ഭാര്യ ഉദയാനന്ദന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പോയിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉദയാനന്ദന്റെ സ്‌കൂട്ടര്‍ മുറ്റത്ത് കണ്ടതിനെ തുടര്‍ന്ന് വീട്ടിനകത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരേതനായ വാസുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഉഷ. […]

കാസര്‍കോട്: കൂഡ്‌ലു സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂഡ്‌ലു മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന് സമീപം കാന്തിക്കരയിലെ ഉദയാനന്ദനെ(57)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉദയാനന്ദന്‍ ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പുറപ്പെട്ടിരുന്നു. ഇതിന് ശേഷം ഭാര്യ ഉദയാനന്ദന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പോയിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉദയാനന്ദന്റെ സ്‌കൂട്ടര്‍ മുറ്റത്ത് കണ്ടതിനെ തുടര്‍ന്ന് വീട്ടിനകത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പരേതനായ വാസുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഉഷ. മകന്‍: ഉജ്വല്‍ (ബിരുദ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ജയരാമന്‍ (വെല്‍ഡര്‍), മഞ്ജുള, സുനിത, പരേതയായ ആശ.

Related Articles
Next Story
Share it