പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി.ഡബ്ല്യു.ഡി കൂടുതല്‍ ശക്തിപ്പെടുത്തും-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാസര്‍കോട്: പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും വെസ്റ്റ് എളേരി പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ട് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പെരുമ്പട്ട പാലത്തിന്റെ ഉദ്ഘാടനം കുണ്ട്യത്ത് പാലം പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയുടെയും പ്രത്യേകത തിരിച്ചറിഞ്ഞ് നൂതന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ പൊതുമരാമത്ത് വകുപ്പിനോട് […]

കാസര്‍കോട്: പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും വെസ്റ്റ് എളേരി പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ട് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പെരുമ്പട്ട പാലത്തിന്റെ ഉദ്ഘാടനം കുണ്ട്യത്ത് പാലം പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയുടെയും പ്രത്യേകത തിരിച്ചറിഞ്ഞ് നൂതന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ പൊതുമരാമത്ത് വകുപ്പിനോട് നേരിട്ട് പറയാന്‍ പി.ഡബ്ല്യു.ഡി ഫോര്‍ യു ആപ്പ് പ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ്. പി.ഡബ്ല്യു.ഡി കണ്‍ട്രോള്‍ റൂം മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വ്യക്തികള്‍ ഉന്നയിക്കുന്ന വിഷയങ്ങളിലൂടെ നാടിന്റെ പൊതുവിഷയത്തിന്റെ പരിഹാരമാവുകയാണ്. ജനപ്രതിനിധികള്‍ക്ക് വകുപ്പുമായി നേരിട്ട് പ്രവര്‍ത്തിക്കാവുന്ന സംവിധാനം ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ മന്ത്രിയുടെ ആദ്യ പൊതുപരിപാടിയായി പെരുമ്പട്ട പാലം ഉദ്ഘാടനം. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡണ്ട് പി സി ഇസ്മയില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു, എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ.മിനി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it