അതിഥിമന്ദിരത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ശേഷം രാത്രി മുറിയില്‍ ഉറങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
പുത്തൂര്‍: രാത്രി അതിഥിമന്ദിരത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ശേഷം മുറിയില്‍ ഉറങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രയാന്‍ റിച്ചാര്‍ഡ് അമാന എന്നയാളെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 5ന് പുലര്‍ച്ചെ കര്‍ണാടകയിലെ പുത്തൂര്‍ കോഡിപടിയിലെ അതിഥിമന്ദിരത്തിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ സുഹൃത്തിന് യാത്രയയപ്പ് നല്‍കുന്നതിനായി ആകാശ് സെറാവു എന്നയാളുടെ ഉടമസ്ഥതയിലുള്ള അതിഥിമന്ദിരത്തില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ 20 ഓളം പേര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷമുള്ള […]

പുത്തൂര്‍: രാത്രി അതിഥിമന്ദിരത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ശേഷം മുറിയില്‍ ഉറങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രയാന്‍ റിച്ചാര്‍ഡ് അമാന എന്നയാളെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 5ന് പുലര്‍ച്ചെ കര്‍ണാടകയിലെ പുത്തൂര്‍ കോഡിപടിയിലെ അതിഥിമന്ദിരത്തിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ സുഹൃത്തിന് യാത്രയയപ്പ് നല്‍കുന്നതിനായി ആകാശ് സെറാവു എന്നയാളുടെ ഉടമസ്ഥതയിലുള്ള അതിഥിമന്ദിരത്തില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ 20 ഓളം പേര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷമുള്ള പാര്‍ട്ടി കഴിഞ്ഞ് ചിലര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരിയും പ്രതി ബ്രയാന്‍ റിച്ചാര്‍ഡ് അമാനയും ഉള്‍പ്പെടെ നാല് പേര്‍ ഗസ്റ്റ് ഹൗ സില്‍ താമസിച്ചു. യുവതി വേറൊരു മുറിയില്‍ ഒറ്റക്കാണ് കിടന്നുറങ്ങിയിരുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ബ്രയാന്‍ ഈ മുറിയിലേക്ക് കടന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതി ഇതുസംബന്ധിച്ച് പുത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 328, 376 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.