സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം. വെള്ളിയാഴ്ചയാണ് കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യ (14)യെ കുന്നിന്‍മുകളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാഗമ ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെനാളായി മുഖത്ത് പ്രത്യക്ഷപ്പെട്ട മുഖക്കുരു കാരണം ദിവ്യ വളരെയധികം വിഷമിപ്പിച്ചുവെന്ന് പറയപ്പെടുന്നു. ഇതുമൂലം ദിവ്യ വിഷാദരോഗത്തിന് അടിമയായിരുന്നു. പാല്‍റ്റാഡി ഗ്രാമത്തിലെ ഉപ്പാലിക്കിനടുത്തുള്ള നെറോള്‍ടാഡ്കയില്‍ താമസിക്കുന്ന […]

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം. വെള്ളിയാഴ്ചയാണ് കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യ (14)യെ കുന്നിന്‍മുകളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാഗമ ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നിറങ്ങിയത്.

ഏറെനാളായി മുഖത്ത് പ്രത്യക്ഷപ്പെട്ട മുഖക്കുരു കാരണം ദിവ്യ വളരെയധികം വിഷമിപ്പിച്ചുവെന്ന് പറയപ്പെടുന്നു. ഇതുമൂലം ദിവ്യ വിഷാദരോഗത്തിന് അടിമയായിരുന്നു. പാല്‍റ്റാഡി ഗ്രാമത്തിലെ ഉപ്പാലിക്കിനടുത്തുള്ള നെറോള്‍ടാഡ്കയില്‍ താമസിക്കുന്ന രാമന്റെ നാല് മക്കളില്‍ മൂന്നാമത്തെയാളാണ് ദിവ്യ.

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ഉച്ചകഴിഞ്ഞ് മൂന്ന് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ടീച്ചറെ വിളിച്ചെങ്കിലും പെണ്‍കുട്ടി പരിപാടിയില്‍ പങ്കെടുത്തില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് കുറച്ചകലെ ഒരു കുന്നിന്‍മുകളില്‍ കശുവണ്ടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്ലാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജെറുഗുഡെയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ദിവ്യയുടെ മൂത്ത സഹോദരി, ഓഫീസിലേക്ക് പോകുമ്പോള്‍ തന്നോടൊപ്പം സ്‌കൂളില്‍ പോകാന്‍ ദിവ്യയെ ക്ഷണിച്ചിരുന്നുവെങ്കിലും താന്‍ കുറച്ച് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് തനിച്ച് പോകുകയായിരുന്നു. തന്റെ മോട്ടോര്‍ ബൈക്കില്‍ അവളെ സ്‌കൂളില്‍ വിടാമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും വിസമ്മതിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബെല്ലാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it