പുത്തൂര്‍ നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: പുത്തൂര്‍ നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ശിവരാമ സപല്യ (45)യെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാല്‍മരയ്ക്കടുത്തുള്ള ഉറുമാലുവിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണ് ശിവരാമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന് വെളിയിലായിരുന്ന ഭാര്യ ശിവരാമയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സംശയം തോന്നിയ ഭാര്യ അയല്‍വാസിയുടെ ഫോണില്‍ വിളിച്ച് വീട്ടില്‍ ശിവരാമയുണ്ടോ എന്ന് അന്വേഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അയല്‍വാസികള്‍ എത്തിയപ്പോഴാണ് വീട്ടിനകത്തെ മുറിയില്‍ ശിവരാമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ശിവരാമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ബിജെപിയുടെ […]

പുത്തൂര്‍: പുത്തൂര്‍ നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ശിവരാമ സപല്യ (45)യെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാല്‍മരയ്ക്കടുത്തുള്ള ഉറുമാലുവിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണ് ശിവരാമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന് വെളിയിലായിരുന്ന ഭാര്യ ശിവരാമയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സംശയം തോന്നിയ ഭാര്യ അയല്‍വാസിയുടെ ഫോണില്‍ വിളിച്ച് വീട്ടില്‍ ശിവരാമയുണ്ടോ എന്ന് അന്വേഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അയല്‍വാസികള്‍ എത്തിയപ്പോഴാണ് വീട്ടിനകത്തെ മുറിയില്‍ ശിവരാമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ശിവരാമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും പുത്തൂര്‍ മണ്ഡലം ഒബിസി മോര്‍ച്ച മുന്‍ പ്രസിഡന്റുമാണ് സപല്യ. രണ്ട് മക്കളുണ്ട്. ശിവരാമയുടെ മരണവുമായി ബന്ധപ്പെട്ട് പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it