പുതുപ്പള്ളിയില്‍ പോര് മുറുകുന്നു; പരസ്പരം വെല്ലുവിളിച്ച് ചാണ്ടിയും ജെയ്കും

കോട്ടയം: തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച പുതുപ്പള്ളിയില്‍ വാദ പ്രതിവാദങ്ങള്‍ മുറുകുന്നു. സ്ഥാനാര്‍ത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചര്‍ച്ചയാക്കുന്നുണ്ട്. പുതുപ്പള്ളിയിലെ വികസനം ചര്‍ച്ചയാക്കുന്ന എല്‍.ഡി.എഫിന് ചാണ്ടി ഉമ്മന്‍ നല്‍കിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി.പുതുപ്പള്ളിയില്‍ വികസന വിഷയത്തില്‍ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ്. പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ […]

കോട്ടയം: തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച പുതുപ്പള്ളിയില്‍ വാദ പ്രതിവാദങ്ങള്‍ മുറുകുന്നു. സ്ഥാനാര്‍ത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചര്‍ച്ചയാക്കുന്നുണ്ട്. പുതുപ്പള്ളിയിലെ വികസനം ചര്‍ച്ചയാക്കുന്ന എല്‍.ഡി.എഫിന് ചാണ്ടി ഉമ്മന്‍ നല്‍കിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി.
പുതുപ്പള്ളിയില്‍ വികസന വിഷയത്തില്‍ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ്. പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ജീവല്‍ സംബന്ധിയായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും ചാണ്ടി ഉമ്മനെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജെയ്കിന് മറുപടിയുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ, എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യുന്നത് എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം. ഏഴ് വര്‍ഷമായി എന്ത് വികസനമാണ് നടന്നത്. സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നും നുണകളാണ് എല്‍.ഡി.എഫ് പ്രചരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അതേസമയം, ഇരു സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ബി. ജെ.പി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

Related Articles
Next Story
Share it