പുതിയപുര ശംസുദ്ദീന്‍ എന്ന ആത്മാര്‍ത്ഥ സേവകന്‍
കാസര്‍കോട് നഗരസഭാംഗമായും വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയായും കാസര്‍കോടന്‍ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയും വിടവാങ്ങി. സംഘടനാ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ലഹരിയായിരുന്നു. ശംസുദ്ദീന്‍ ഹാജി കൈവെക്കാത്ത മേഖലകളില്ല. എല്ലായിടത്തും തന്റെ ആത്മാര്‍ത്ഥത അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖം കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയെ കുറേനാളായി കണ്ടിട്ട്. കാണുമ്പോഴൊക്കെ പിടിച്ചുനിര്‍ത്തി വിവിധ സംഘടനകളുടെ കാര്യവും നഗരം അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും അദ്ദേഹം പങ്കുവെക്കുമായിരുന്നു. വിവിധ സംഘടനകളുടെ അമരത്ത് ഒരേ സമയം […]
കാസര്‍കോട് നഗരസഭാംഗമായും വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയായും കാസര്‍കോടന്‍ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയും വിടവാങ്ങി. സംഘടനാ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ലഹരിയായിരുന്നു. ശംസുദ്ദീന്‍ ഹാജി കൈവെക്കാത്ത മേഖലകളില്ല. എല്ലായിടത്തും തന്റെ ആത്മാര്‍ത്ഥത അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖം കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയെ കുറേനാളായി കണ്ടിട്ട്. കാണുമ്പോഴൊക്കെ പിടിച്ചുനിര്‍ത്തി വിവിധ സംഘടനകളുടെ കാര്യവും നഗരം അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും അദ്ദേഹം പങ്കുവെക്കുമായിരുന്നു. വിവിധ സംഘടനകളുടെ അമരത്ത് ഒരേ സമയം […]

കാസര്‍കോട് നഗരസഭാംഗമായും വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയായും കാസര്‍കോടന്‍ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയും വിടവാങ്ങി. സംഘടനാ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ലഹരിയായിരുന്നു. ശംസുദ്ദീന്‍ ഹാജി കൈവെക്കാത്ത മേഖലകളില്ല. എല്ലായിടത്തും തന്റെ ആത്മാര്‍ത്ഥത അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖം കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയെ കുറേനാളായി കണ്ടിട്ട്. കാണുമ്പോഴൊക്കെ പിടിച്ചുനിര്‍ത്തി വിവിധ സംഘടനകളുടെ കാര്യവും നഗരം അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും അദ്ദേഹം പങ്കുവെക്കുമായിരുന്നു. വിവിധ സംഘടനകളുടെ അമരത്ത് ഒരേ സമയം പ്രവര്‍ത്തിക്കുമ്പോള്‍ പോലും നേതാവിന്റെ ജാഡ ഒരിക്കലും അദ്ദേഹത്തെ തലോടിയിരുന്നില്ല. മത സംഘടനകളുടെ അമരത്തും കായിക സംഘടനകളുടെ മുന്‍നിരയിലുമൊക്കെ പുതിയപുര ശംസുദ്ദീന്‍ നിറഞ്ഞുനിന്നിരുന്നു. ഫുട്‌ബോള്‍ അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രയാണ വഴികളില്‍ പുതിയപുര ശംസുദ്ദീന്റെ സാന്നിധ്യമുണ്ടായിരുന്നു. തളങ്കര മുസ്ലിംഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഏറ്റവും മുന്‍നിരയില്‍ നിന്ന് ടൂര്‍ണ്ണമെന്റിന്റെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നു. ഇടയ്ക്ക് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡണ്ടായും സഹഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയുടെ രണ്ടാമത് ഭരണസമിതി നിലവില്‍ വന്നപ്പോള്‍ അക്കൂട്ടത്തില്‍ നഗരത്തിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ കൗണ്‍സിലറായി ശംസുദ്ദീന്‍ ഹാജിയുണ്ടായിരുന്നു. 1968ല്‍ നിലവില്‍ വന്ന കാസര്‍കോട് നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന അഡ്വ. എം. രാമണ്ണറൈക്ക് ശേഷം രണ്ടാം ഭരണസമിതി (1979-84) കെ.എസ് സുലൈമാന്‍ ഹാജിയുടെ നേതൃത്വത്തില്‍ നിലവില്‍വന്നു. തായലങ്ങാടി വാര്‍ഡിനെ പ്രതിനിധീകരിച്ച പുതിയപുര ശംസുദ്ദീന്‍ തന്റെ വാര്‍ഡിന്റെ വികസനം മാത്രമല്ല നഗരത്തിന്റെ പൊതുവായ വികസന മുന്നേറ്റത്തിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു. അന്ന് അദ്ദേഹത്തിന് നന്നേ ചെറുപ്പമായിരുന്നു. വലിയൊരു പ്രാസംഗികനല്ലെങ്കിലും കാമ്പുള്ള വാക്കുകള്‍ കൊണ്ട് ജനങ്ങളെ വശീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംഘടനാ രംഗത്ത് പുതിയപുര ശംസുദ്ദീന്റെ മനസ്സ് ഏറ്റവും ആഴത്തില്‍ പതിഞ്ഞത് എവിടെയാണെന്ന് ചോദിച്ചാല്‍ നിസ്തര്‍ക്കം പറയാന്‍ കഴിയും, കാന്തപുരം എ.പി വിഭാഗം സുന്നീ സംഘടനക്ക് വേണ്ടി അദ്ദേഹം നീക്കിവെച്ച സമയവും ഊര്‍ജവുമാണെന്ന്. കാന്തപുരം സുന്നീ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ചിലരെങ്കിലും സംഘടനയില്‍ നിന്ന് മാറിനിന്നപ്പോള്‍ പുതിയപുര ശംസുദ്ദീന്‍ സംഘടനയില്‍ ഉറച്ചുനിന്നു. സംഘടനയെ ജനങ്ങളിലേക്കെത്തിക്കുന്നതിലും കൂടുതല്‍ പേരെ സംഘടനയുടെ ഭാഗമാക്കുന്നതിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ആര്‍ക്കും നിഷേധിക്കാനാവില്ല. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവായി പ്രവര്‍ത്തിക്കുമ്പോഴും പുതിയപുര ശംസുദ്ദീന് കാന്തപുരം വിഭാഗത്തോട് ഒട്ടും കൂറ് കുറഞ്ഞിരുന്നില്ല. ഇ.കെ വിഭാഗം സുന്നിക്ക് സ്വാധീനമുള്ള വേദികളില്‍ പോലും കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങളുന്നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാലിക് ദീനാര്‍ ഉറൂസ് സംഘാടക സമിതികളില്‍ കുറേകാലമായി അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വയള് വിഭാഗത്തിന്റെ കണ്‍വീനറായി പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ടിരുന്നത് ശംസുദ്ദീനെയാണ്. ഇ.കെ വിഭാഗം സുന്നികള്‍ക്ക് സ്വാധീനമുള്ള മാലിക് ദീനാര്‍ ഉറൂസ് പോലുള്ള വേദികളിലും കാന്തപുരം വിഭാഗത്തിന്റെ കൂടുതല്‍ നേതാക്കളെ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി അദ്ദേഹം നടത്തിയിരുന്ന ശ്രമങ്ങള്‍ ചെറുതായിരുന്നില്ല.
അദ്ദേഹത്തിന് വലിയ ആശയങ്ങളും കാഴ്ചപ്പാടുകളുമുണ്ടായിരുന്നു. മിതമായി സംസാരിക്കുമ്പോഴും കാര്യ ഗൗരവമുള്ള കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നത്. ഉത്തരദേശത്തെ നെഞ്ചോട് ചേര്‍ക്കുകയും ഉത്തരദേശം ട്രോഫി അടക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങുകയും ചെയ്ത വായനാ പ്രിയന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരുകാലത്ത് പുതിയപുര ശംസുദ്ദീന്റെ നിരവധി ലേഖനങ്ങളും കുറിപ്പുകളും ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. നഗരത്തിന്റെ വികസനത്തിന് ഉതകുന്ന ആശയങ്ങളായിരുന്നു അതിലേറെയും. വിവിധ പള്ളി കമ്മിറ്റികളുടെ അമരത്തും അദ്ദേഹം തികഞ്ഞ ദീനിബോധത്തോടെ തന്നെ പ്രവര്‍ത്തിച്ചു. തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടേയും പള്ളം ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റിയുടേയും പുതിയ ബസ് സ്റ്റാന്റിലെ സുന്നീ സെന്റര്‍ ജുമാമസ്ജിദിന്റെയും സാരഥ്യം അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ മുന്നണി പോരാളിയായി മരണം വരെ അദ്ദേഹമുണ്ടായിരുന്നു. മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രാദേശിക നേതൃത്വത്തില്‍ സജീവമായി അദ്ദേഹം പ്രവര്‍ത്തിച്ചു. നഗരത്തിലെ വ്യാപാരി എന്ന നിലയില്‍ വ്യാപാരി കൂട്ടായ്മയുടെ എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
മനസ്സ് നിറയെ സംഘടനാ പ്രവര്‍ത്തനവും നാടിന്റെ വികസനത്തിനുതകുന്ന പുരോഗമന ചിന്തകളുമായി ജീവിച്ച പുതിയപുര ശംസുദ്ദീന്‍ ഹാജി വിശുദ്ധ റമദാനിന്റെ പുണ്യ നാളില്‍ തന്നെ ഈ ലോകത്തോട് വിട പറഞ്ഞു. കൈവച്ച മേഖലകളിലെല്ലാം ആത്മാര്‍ത്ഥതയുടെ കൈയൊപ്പ് ചാര്‍ത്തിയ ശംസുദ്ദീന്‍ ഹാജിയുടെ വേര്‍പാട് വലിയ നൊമ്പരത്തോടെയാണ് നാട് ഏറ്റുവാങ്ങിയത്.