എളിമയും വിനയവും കൈമുതലാക്കിയ പുതിയപുര ശംസുച്ച
ഹാജി പുതിയപുര ശംസുദീന്‍ ഈ പേരില്ലാത്ത ഒരു നോട്ടീസും കാസര്‍കോട് ഭാഗത്ത് സുന്നി സംഘടനകള്‍ അടിച്ചിറക്കിയിട്ടുണ്ടാവില്ല എന്നാണ് എന്റെ അറിവ്. കാരണം അത്രക്കും പ്രിയപ്പെട്ടവരായിരുന്നു സംഘടനക്ക് ശംസുച്ച. നോട്ടീസില്‍ പേരുണ്ടെന്ന് വിചാരിച്ച് സ്റ്റേജില്‍ കയറി ഇരിക്കുന്ന പതിവല്ല ശംസുച്ചയുടേത്. സേവനം ചെയ്യുന്ന ഒരു മിനുറ്റ് പോലും ഇരിക്കാതെ ആ പരിപാടി അവസാനിക്കും വരെ ഒരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിക്കുന്ന, ഒരു പ്രവര്‍ത്തകന്റെ റോളിലായിരിക്കും അദ്ദേഹത്തെ ഏതൊരാള്‍ക്കും കാണാനാവുക. എന്നാലോ അതിന്റെ യാതൊരു തലക്കനമോ ജാഡയോ ഒരിക്കലും കാണാനാവുകയുമില്ല. പുതിയ […]

ഹാജി പുതിയപുര ശംസുദീന്‍ ഈ പേരില്ലാത്ത ഒരു നോട്ടീസും കാസര്‍കോട് ഭാഗത്ത് സുന്നി സംഘടനകള്‍ അടിച്ചിറക്കിയിട്ടുണ്ടാവില്ല എന്നാണ് എന്റെ അറിവ്. കാരണം അത്രക്കും പ്രിയപ്പെട്ടവരായിരുന്നു സംഘടനക്ക് ശംസുച്ച. നോട്ടീസില്‍ പേരുണ്ടെന്ന് വിചാരിച്ച് സ്റ്റേജില്‍ കയറി ഇരിക്കുന്ന പതിവല്ല ശംസുച്ചയുടേത്. സേവനം ചെയ്യുന്ന ഒരു മിനുറ്റ് പോലും ഇരിക്കാതെ ആ പരിപാടി അവസാനിക്കും വരെ ഒരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിക്കുന്ന, ഒരു പ്രവര്‍ത്തകന്റെ റോളിലായിരിക്കും അദ്ദേഹത്തെ ഏതൊരാള്‍ക്കും കാണാനാവുക. എന്നാലോ അതിന്റെ യാതൊരു തലക്കനമോ ജാഡയോ ഒരിക്കലും കാണാനാവുകയുമില്ല. പുതിയ ബസ്സ്റ്റാന്റില്‍ സുന്നീ സെന്റര്‍ നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങുന്നതുള്‍പ്പെടെ മരണം വരെ സുന്നീ സെന്ററിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു നിസ്വാര്‍ത്ഥ സേവകനായിരുന്നു അദ്ദേഹം. ഇക്കാര്യം സുന്നീ സെന്ററുമായി ബന്ധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. പള്ളിയില്‍ ശമ്പളത്തിന് ഒരാളെ ജോലിക്ക് നിര്‍ത്തിയാല്‍ അയാള്‍ പോലും ചെയ്യാത്തത്ര ജോലി പാരത്രിക പ്രതിഫലം മാത്രം ആഗ്രഹിച്ച് പള്ളിയുമായി ബന്ധപ്പെട്ട് ശംസുച്ച ചെയ്യുമായിരുന്നു.
ആരോടും വാചാലമായി സംസാരിക്കാതെ കുറച്ച് മാത്രം സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ശംസുച്ച. രാഷ്ട്രീയ രംഗങ്ങളിലും മഹല്ലത്തുകളിലും കലാകായിക, സാംസ്‌ക്കാരിക രംഗങ്ങളിലും അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
ഏതായാലും അദ്ദേഹം മഹാഭാഗ്യവാനാണ്. ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ ബദ്ര്‍ ശുഹദാക്കളുടെ ഓര്‍മ്മ പുതുക്കുന്ന ദിവസത്തില്‍ തന്നെ ഈ ലോകത്ത് നിന്ന് വിട പറയാന്‍ കഴിഞ്ഞതില്‍. അതോടൊപ്പം സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും ലക്ഷക്കണക്കിന് സുന്നികളുടെയും പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് എന്നും ഉണ്ടാവാന്‍ കാരണമായതിലും. ദുനിയാവില്‍ അദ്ദേഹം ചെയ്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലം അദ്ദേഹത്തിന്റെ ഖബര്‍ ജീവിതത്തില്‍ ലഭിക്കുമാറാവട്ടെ... എന്ന് പ്രാര്‍ത്ഥിക്കുന്നു. ആമീന്‍...