കോവിഡ് രൂക്ഷം: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ചണ്ഡിഗഢ്: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. സംസ്ഥാനത്ത് കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച 217 പേരാണ് പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

ചണ്ഡിഗഢ്: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. സംസ്ഥാനത്ത് കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച 217 പേരാണ് പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles
Next Story
Share it