പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു, 3 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജഡ്ജി മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങിയതാണ് അന്വേഷണ സമിതി. അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സുരക്ഷാ വീഴ്ചയില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച […]

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജഡ്ജി മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങിയതാണ് അന്വേഷണ സമിതി. അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സുരക്ഷാ വീഴ്ചയില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടാന്‍ പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതോടെ 20 മിനിറ്റോളം മോദിയുടെ വാഹനവ്യൂഹം മേല്‍പാലത്തില്‍ കുടുങ്ങുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതനുസരിച്ച് അവര്‍ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും നടത്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറിക്കിയ പ്രസ്താവനയില്‍ പറയുന്നു. മോദിയുടെ സന്ദര്‍ശന വേളയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നതിനെ കുറിച്ച് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പഞ്ചാബ് പോലീസ് സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles
Next Story
Share it