പഞ്ചാബ് രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ ഫതേഹ് സിഭ് ബജ്വയും ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഡെല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. 44കാരനായ ദിനേശ് മോംഗിയ ഛണ്ഡീഗഢിലാണ് ജനിച്ചത്. 2001ല്‍ അരങ്ങേറ്റം കുറിച്ച ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ മോംഗിയ 2007 മെയ് 12ന് ബംഗ്ലാദേശിനെതിരെയായിരുന്നു അവസാന മത്സരം.

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ ഫതേഹ് സിഭ് ബജ്വയും ആണ് ബിജെപിയില്‍ ചേര്‍ന്നത്.

ഡെല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. 44കാരനായ ദിനേശ് മോംഗിയ ഛണ്ഡീഗഢിലാണ് ജനിച്ചത്. 2001ല്‍ അരങ്ങേറ്റം കുറിച്ച ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ മോംഗിയ 2007 മെയ് 12ന് ബംഗ്ലാദേശിനെതിരെയായിരുന്നു അവസാന മത്സരം.

Related Articles
Next Story
Share it