പ്രിയതാരത്തെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഒഴുകുന്നു

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് ആയിരങ്ങള്‍. പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ സ്തംഭിച്ചു നില്‍ക്കുകയാണ് സിനിമാ ലോകവും ആരാധകരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാര ചടങ്ങുകളെന്ന് മന്ത്രി ആര്‍.അശോക അറിയിച്ചു. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം നാളെയായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 46കാരനായ പുനീത് രാജ്കുമാര്‍ (46) ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇന്നലെ അന്തരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെയുള്ളവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. കന്നഡ […]

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് ആയിരങ്ങള്‍. പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ സ്തംഭിച്ചു നില്‍ക്കുകയാണ് സിനിമാ ലോകവും ആരാധകരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാര ചടങ്ങുകളെന്ന് മന്ത്രി ആര്‍.അശോക അറിയിച്ചു. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം നാളെയായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
46കാരനായ പുനീത് രാജ്കുമാര്‍ (46) ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇന്നലെ അന്തരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെയുള്ളവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. 'പവര്‍ സ്റ്റാര്‍' എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പുനീത് പേരെടുത്തു. അമ്മ: പാര്‍വതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.
ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെയാണ് പുനീത് രാജ്കുമാര്‍ സ്‌ക്രീനിലെത്തിയത്. ലോഹിത് എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതല്‍ സിനിമാ സെറ്റുകളില്‍ പോകുമായിരുന്നു. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. 'ബെട്ടദ ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.

Related Articles
Next Story
Share it