ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി പുനര്‍ജനി മാരത്തോണ്‍
വിദ്യാനഗര്‍: ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ചിന്മയ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുനര്‍ജനി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. സീതാംഗോളി കിന്‍ഫ്ര പാര്‍ക്ക് പരിസരത്തുവെച്ച് നടന്ന യോഗത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.കെ.നായര്‍ അദ്ധ്യക്ഷനായിരുന്നു. സ്വാമി വിവിക്താനന്ദസരസ്വതി, ജഗദീശ് കുമ്പള, ശ്രീമതി സുകുമാരന്‍, കെ.ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാര്‍, സ്വാമി വിശ്വാനന്ദ, സ്വാമി തത്ത്വാനന്ദ, ബ്രഹ്‌മചാരിണി റോജിഷ എന്നിവര്‍ സംസാരിച്ചു. ചിന്മയ യുവകേന്ദ്രസ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ ആമുഖ പ്രഭാഷണം നടത്തി. സ്വാമി വിവിക്താനന്ദ, […]

വിദ്യാനഗര്‍: ലഹരിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ചിന്മയ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുനര്‍ജനി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. സീതാംഗോളി കിന്‍ഫ്ര പാര്‍ക്ക് പരിസരത്തുവെച്ച് നടന്ന യോഗത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.കെ.നായര്‍ അദ്ധ്യക്ഷനായിരുന്നു. സ്വാമി വിവിക്താനന്ദസരസ്വതി, ജഗദീശ് കുമ്പള, ശ്രീമതി സുകുമാരന്‍, കെ.ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാര്‍, സ്വാമി വിശ്വാനന്ദ, സ്വാമി തത്ത്വാനന്ദ, ബ്രഹ്‌മചാരിണി റോജിഷ എന്നിവര്‍ സംസാരിച്ചു. ചിന്മയ യുവകേന്ദ്രസ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ ആമുഖ പ്രഭാഷണം നടത്തി. സ്വാമി വിവിക്താനന്ദ, ജഗദീശ് കുമ്പള എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം പേര്‍ സീതാംഗോളി മുതല്‍ വിദ്യാനഗര്‍ ചിന്മയ ക്യാമ്പസ് വരെയുള്ള ഓട്ടത്തില്‍ പങ്കെടുത്തു. ഓട്ടത്തിനു ശേഷം കാസര്‍കോട് യോദ്ധാ തൈക്കോണ്ട അക്കാദമിയുടെ തൈക്കോണ്ട പ്രദര്‍ശനവും നടന്നു. പ്രൊഫസര്‍ വി.ഗോപിനാഥന്‍ സ്വാഗതവും കെ.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.