ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ? ഓരോ പരമ്പര കഴിയുമ്പോഴും കീറിപ്പോകുന്ന ഷൂ പശ വെച്ച് ഒട്ടിക്കുന്ന ദൃശ്യത്തോടെ സിംബാവെ ദേശീയ ക്രിക്കറ്റ് താരം പങ്കുവെച്ച കുറിപ്പിന് പിന്നാലെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് പ്യൂമ

ഹരാരെ: ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ എന്ന കുറിപ്പോടെ, ഓരോ പരമ്പര കഴിയുമ്പോഴും കീറിപ്പോകുന്ന ഷൂ പശ വെച്ച് ഒട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യത്തില്‍ പങ്കുവെച്ച സിംബാവെ ദേശീയ ക്രിക്കറ്റ് താരത്തിന് പ്യൂമയയുടെ വിളിയെത്തി. സിംബാവെ താരമായ റയാന്‍ ആണ് ടീമിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയ റയാന്റെ ട്വീറ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. ഇതിന് പിന്നാലെയാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് പ്യൂമ രംഗത്തെത്തിയത്. ആ പശ അങ്ങ് കളഞ്ഞേക്കൂ എന്ന് പറഞ്ഞാണ് പ്യൂമ എത്തിയത്. കഴിഞ്ഞ 24 […]

ഹരാരെ: ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ എന്ന കുറിപ്പോടെ, ഓരോ പരമ്പര കഴിയുമ്പോഴും കീറിപ്പോകുന്ന ഷൂ പശ വെച്ച് ഒട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യത്തില്‍ പങ്കുവെച്ച സിംബാവെ ദേശീയ ക്രിക്കറ്റ് താരത്തിന് പ്യൂമയയുടെ വിളിയെത്തി. സിംബാവെ താരമായ റയാന്‍ ആണ് ടീമിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയ റയാന്റെ ട്വീറ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. ഇതിന് പിന്നാലെയാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് പ്യൂമ രംഗത്തെത്തിയത്.

ആ പശ അങ്ങ് കളഞ്ഞേക്കൂ എന്ന് പറഞ്ഞാണ് പ്യൂമ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ആരാധകരുടെ പിന്തുണയെ തുടര്‍ന്നാണ് ഇത് സാധ്യമായത്. നിങ്ങളെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, പ്യൂമയുടെ അറിയിപ്പിന് പിന്നാലെ റയാന്‍ ട്വിറ്ററില്‍ കുറിച്ചു.

2017ല്‍ സിംബാവെക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 18 ഏകദിനവും 25 ട്വന്‍ി 20യും മൂന്ന് ടെസ്റ്റുമാണ് റയാന്‍ കളിച്ചത്. പാകിസ്ഥാനെതിരെ ഏപ്രില്‍ 25ന് നടന്ന ട്വന്‍ി 20യിലാണ് റയാന്‍ അവസാനമായി കളിച്ചത്.

ഒരുകാലത്ത് പ്രഗത്ഭരായ കളിക്കാരുണ്ടായിരുന്ന സിംബാവെ ടീമിന് ലോകത്തെ ഏത് ക്രിക്കറ്റ് ടീമിനെയും നേരിടാനുള്ള കരുത്തുണ്ടായിരുന്നു. പ്രമുഖരുടെ വിരമിക്കലും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളും കാരണം മൂക്കും കുത്തി വീണ സിംബാവെ ക്രിക്കറ്റിന് പിന്നീട് ഒരു തിരിച്ചു വരവുണ്ടായിട്ടില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ക്രിക്കറ്റ് ബോര്‍ഡിലും പ്രതിഫലിക്കുന്നുണ്ട്.

Related Articles
Next Story
Share it