ഉറങ്ങാനാവുന്നില്ല; നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് അധികൃതരുടെ വിശദീകരണം. മാനസിക സംഘര്‍ഷമാണ് ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി പോലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു.

തൃശൂര്‍: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് അധികൃതരുടെ വിശദീകരണം. മാനസിക സംഘര്‍ഷമാണ് ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി പോലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു.

Related Articles
Next Story
Share it