'പുലികേശി-2' 13ന് സ്‌കിന്നേര്‍സ് അരങ്ങിലെത്തിക്കുന്നു

കാസര്‍കോട്: താളം തെറ്റാതെ പുതിയ ചുവടുകളുമായി വരുന്ന ശത്രുവിന് മുന്നില്‍ പഴയ ചുവടുകള്‍വെച്ച് കോമാളിയായി മാറുന്ന പുതിയകാലത്തെ മനുഷ്യന്റെ കഥയുമായി കാഞ്ഞങ്ങാട് തിയേറ്റര്‍ ഗ്രൂപ്പിന്റെ 'പുലികേശി-2' എന്ന പ്രഥമ നാടകം കാസര്‍കോട്ട് അരങ്ങിലെത്തുന്നു. കാസര്‍കോടിന്റെ കലാഭൂമികയെ കാലങ്ങളോളം ഉണര്‍ത്തിയ സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ് 'പുലികേശി-2' അരങ്ങിലെത്തുന്നത്. ഈ മാസം 13 ന് ശനിയാഴ്ച രാത്രി 7 മണിക്ക് കാസര്‍കോട് മുനിസിപ്പര്‍ കോണ്‍ഫറന്‍സ് ഹാളിലാണ് നാടകം അരങ്ങേറുക. അന്ധമായ പാരമ്പര്യബോധവും അയുക്തികമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നമ്മെ നയിക്കുന്നത് എങ്ങോട്ടാണെന്ന് […]

കാസര്‍കോട്: താളം തെറ്റാതെ പുതിയ ചുവടുകളുമായി വരുന്ന ശത്രുവിന് മുന്നില്‍ പഴയ ചുവടുകള്‍വെച്ച് കോമാളിയായി മാറുന്ന പുതിയകാലത്തെ മനുഷ്യന്റെ കഥയുമായി കാഞ്ഞങ്ങാട് തിയേറ്റര്‍ ഗ്രൂപ്പിന്റെ 'പുലികേശി-2' എന്ന പ്രഥമ നാടകം കാസര്‍കോട്ട് അരങ്ങിലെത്തുന്നു. കാസര്‍കോടിന്റെ കലാഭൂമികയെ കാലങ്ങളോളം ഉണര്‍ത്തിയ സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ് 'പുലികേശി-2' അരങ്ങിലെത്തുന്നത്. ഈ മാസം 13 ന് ശനിയാഴ്ച രാത്രി 7 മണിക്ക് കാസര്‍കോട് മുനിസിപ്പര്‍ കോണ്‍ഫറന്‍സ് ഹാളിലാണ് നാടകം അരങ്ങേറുക. അന്ധമായ പാരമ്പര്യബോധവും അയുക്തികമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നമ്മെ നയിക്കുന്നത് എങ്ങോട്ടാണെന്ന് ഓരോ പ്രേക്ഷകനോടും ചോദിക്കുന്ന തരത്തിലാണ് നാടകത്തിന്റെ പ്രമേയം.
മനുഷ്യര്‍ സ്വയം നിര്‍ണ്ണയാവകാശത്തിലൂടെ കെട്ടിപ്പടുത്ത ജനാധിപത്യ ബോധത്തിന്റെയും മനുഷ്യ മനസിലെ നന്മയുടെ അവസാന കണികയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്റെയും ഇടയില്‍പ്പെട്ടുഴലുന്ന ജനതയുടെ നിസഹായാവസ്ഥയിലൂടെയാണ് നാടകം കടന്നുപോകുന്നത്. കത്തുന്ന കണ്ണുകളും തീപിടിച്ച വാലുമായി ആള്‍ക്കൂട്ടത്തെ ആക്രമിക്കാനൊരുങ്ങുന്ന പുലി പുതിയ കാലം നേരിടുന്ന ഒരു അവസ്ഥ വരച്ചു കാട്ടുന്നു. സംവിധായകനില്‍ നിന്ന് നാടകം മോചനം നേടി നടന്മാരിലൂടെ കാണികളിലേക്ക് ഊര്‍ജ്ജമായി പടരുന്ന അവതരണമാണ് പുലികേശി-2 ന്റേത്. ആദ്യാവതരണം കാഞ്ഞങ്ങാട്ട് നടന്നു. കാണികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇ.വി. ഹരിദാസ് സംവിധാനം ചെയ്യുന്ന നാടകത്തില്‍ സി. നാരായണന്‍ കാഞ്ഞങ്ങാട്, ചന്ദ്രന്‍ കരുവാക്കോട്, ഗോവിന്ദ് രാജ് വെള്ളിക്കോത്ത് എന്നിവര്‍ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നു.

Related Articles
Next Story
Share it