വനാതിര്‍ത്തിയിലെ ഭീതിയകറ്റാന്‍ വനംവകുപ്പിന്റെ പുലിഡ്രൈവ്
മുള്ളേരിയ: വീട്ടുമുറ്റത്തെത്തി വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചും റോഡിലിറങ്ങിയും മാസങ്ങളായി മുളിയാര്‍, കാറഡുക്ക വനാതിര്‍ത്തിയില്‍ ഭീതിവിതച്ചുകൊണ്ടിരുന്ന പുലികളെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പിന്റെ പുലിഡ്രൈവ്. ഇന്നലെ രാവിലെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പുലിയെ ഉള്‍വനങ്ങളിലേക്ക് തുരത്താനുള്ള ഡ്രൈവ് നടത്തിയത്. കാറഡുക്കയിലെ കുഞ്ഞിപ്പള്ളം, ഓട്ടക്കാട്, കല്ലളിക്കാല്‍, കര്‍മംതോടി എന്നിവിടങ്ങളില്‍ നടന്ന ഡ്രൈവിന് കാസര്‍കോട് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ കെ.എ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഇരിയണ്ണി, ബേപ്പ്, കണ്ണാടിപാറ, ആലംപറമ്പ്, വെള്ളാട്ട്, മഞ്ചക്കല്‍, കുണിയേരി […]

മുള്ളേരിയ: വീട്ടുമുറ്റത്തെത്തി വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചും റോഡിലിറങ്ങിയും മാസങ്ങളായി മുളിയാര്‍, കാറഡുക്ക വനാതിര്‍ത്തിയില്‍ ഭീതിവിതച്ചുകൊണ്ടിരുന്ന പുലികളെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പിന്റെ പുലിഡ്രൈവ്. ഇന്നലെ രാവിലെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പുലിയെ ഉള്‍വനങ്ങളിലേക്ക് തുരത്താനുള്ള ഡ്രൈവ് നടത്തിയത്. കാറഡുക്കയിലെ കുഞ്ഞിപ്പള്ളം, ഓട്ടക്കാട്, കല്ലളിക്കാല്‍, കര്‍മംതോടി എന്നിവിടങ്ങളില്‍ നടന്ന ഡ്രൈവിന് കാസര്‍കോട് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ കെ.എ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഇരിയണ്ണി, ബേപ്പ്, കണ്ണാടിപാറ, ആലംപറമ്പ്, വെള്ളാട്ട്, മഞ്ചക്കല്‍, കുണിയേരി എന്നിവിടങ്ങളില്‍ ആര്‍.ആര്‍.ടി എസ്.എഫ്.ഒ കെ. ജയകുമാര്‍ നേതൃത്വം നല്‍കിയ സംഘവും തൈര, ചാന്ദ്രന്‍പാറ, മാറാട്ടിമൂല, നെയ്യങ്കയം മേഖലയില്‍ കാറഡുക്ക എസ്.എഫ്.ഒ കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ഡ്രൈവ് നടത്തിയത്. പുലി ഒളിക്കാന്‍ ഇടയുള്ള കുഴികള്‍, പൊന്തക്കാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തി. പടക്കം പൊട്ടിച്ചും മറ്റും കാട്ടിനുള്ളില്‍ വലിയ ശബ്ദമുണ്ടാക്കിയായിരുന്നു ഡ്രൈവ്. നാല് പുലികളാണ് ഈ പ്രദേശങ്ങളില്‍ കാണുന്നത്. വനമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നവ ഏതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പലയിടത്തും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും ഒരു പുലിയെ തന്നെയാണ് കണ്ടിട്ടുള്ളത്. പുലികള്‍ ഇണ ചേരുന്ന സമയമാണെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ച്ചായ ഡ്രൈവ് സംഘടിപ്പിച്ച് പുലി സ്ഥിരം താവളമാക്കുന്നത് ഒഴിവാക്കലാണ് പ്രധാന ശ്രമമെന്ന് കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ചര്‍ സി.വി വിനോദ് കുമാര്‍ പറഞ്ഞു.