മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു. വിജയപുര സ്വദേശി എസ്. പ്രണവ് (18) ആണ് മരിച്ചത്. മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടാരചൗക്കിയിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് പ്രണവ് താഴേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൊട്ടാര ചൗക്കിയിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ കോളേജില്‍ രണ്ടാം വര്‍ഷം പി.യു.സി വിദ്യാര്‍ഥിയാണ് പ്രണവ്. വിദ്യാര്‍ഥികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ മേല്‍ക്കൂരയുടെ ഷീറ്റില്‍ ക്രിക്കറ്റ് പന്ത് […]

മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു. വിജയപുര സ്വദേശി എസ്. പ്രണവ് (18) ആണ് മരിച്ചത്. മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടാരചൗക്കിയിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് പ്രണവ് താഴേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൊട്ടാര ചൗക്കിയിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ കോളേജില്‍ രണ്ടാം വര്‍ഷം പി.യു.സി വിദ്യാര്‍ഥിയാണ് പ്രണവ്. വിദ്യാര്‍ഥികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ മേല്‍ക്കൂരയുടെ ഷീറ്റില്‍ ക്രിക്കറ്റ് പന്ത് വീണു. പന്ത് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രണവ് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles
Next Story
Share it