എഴുത്തും വായനയും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താന്‍ അനിവാര്യം-സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ദുബായ്: ഒരു തലമുറയുടെ നന്മകള്‍ വര്‍ദ്ധിപ്പിക്കാനും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും എഴുത്തും വായനയും അനിവാര്യമാണെന്നും വളര്‍ന്ന് വരുന്ന എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും വായനാ ശീലം വളര്‍ത്താനുള്ള പരിശ്രമങ്ങളും തികച്ചും അഭിനന്ദനാര്‍ഹമാണെന്നും സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ വര്‍ഷം ഇവിടെ പ്രസക്തമാണെന്നും തങ്ങള്‍ പറഞ്ഞു. ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയില്‍ ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മുന്‍സെക്രട്ടറിയും മിഡിയവിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് എം. കല്‍മാട്ട രചിച്ച 'അബ്‌റക്കരികില്‍' എന്ന […]

ദുബായ്: ഒരു തലമുറയുടെ നന്മകള്‍ വര്‍ദ്ധിപ്പിക്കാനും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും എഴുത്തും വായനയും അനിവാര്യമാണെന്നും വളര്‍ന്ന് വരുന്ന എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും വായനാ ശീലം വളര്‍ത്താനുള്ള പരിശ്രമങ്ങളും തികച്ചും അഭിനന്ദനാര്‍ഹമാണെന്നും സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ വര്‍ഷം ഇവിടെ പ്രസക്തമാണെന്നും തങ്ങള്‍ പറഞ്ഞു. ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയില്‍ ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മുന്‍സെക്രട്ടറിയും മിഡിയവിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് എം. കല്‍മാട്ട രചിച്ച 'അബ്‌റക്കരികില്‍' എന്ന 50 കവിതകളുടെ സമാഹാരത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ദുബായ് കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, അഡ്വ. ഗസാലി, നേതാക്കളായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മുസ്തഫ വേങ്ങര, അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്ങല്‍, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, കെ.പി അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ട്രഷറര്‍ ഹനീഫ് ടി.ആര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it