കന്നട സാഹിത്യത്തിലെ മുസ്ലിം എഴുത്തുകാരെക്കുറിച്ചുള്ള കൃതി പ്രകാശനം ചെയ്തു

കാസര്‍കോട്: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി കന്നട ഭാഷയില്‍ രചിച്ച 'കന്നട സാഹിത്യദല്ലി മുസ്ലിം സംവേദനെ' എന്ന കൃതി കര്‍ണ്ണാടക സര്‍ക്കാര്‍ വിദാന പരിഷത്ത് സ്പീക്കര്‍ ബസവരാജ് സി. ഹൊറട്ടി പ്രകാശനം ചെയ്തു. രവി നയ്കാപ്പ് പുസ്തകം പരിചയപ്പെടുത്തി.കന്നട സംഘം കൊച്ചിന്‍ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് അനവട്ടി സ്വാഗതം പറഞ്ഞു. കര്‍ണ്ണാടക സര്‍ക്കാര്‍ ബോര്‍ഡര്‍ ഏരിയാ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സോമശേഖര്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് ശിവാനന്ദ തഗഡൂര്‍ ആമുഖ പ്രഭാഷണം നടത്തി.ശ്രീ […]

കാസര്‍കോട്: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി കന്നട ഭാഷയില്‍ രചിച്ച 'കന്നട സാഹിത്യദല്ലി മുസ്ലിം സംവേദനെ' എന്ന കൃതി കര്‍ണ്ണാടക സര്‍ക്കാര്‍ വിദാന പരിഷത്ത് സ്പീക്കര്‍ ബസവരാജ് സി. ഹൊറട്ടി പ്രകാശനം ചെയ്തു. രവി നയ്കാപ്പ് പുസ്തകം പരിചയപ്പെടുത്തി.
കന്നട സംഘം കൊച്ചിന്‍ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് അനവട്ടി സ്വാഗതം പറഞ്ഞു. കര്‍ണ്ണാടക സര്‍ക്കാര്‍ ബോര്‍ഡര്‍ ഏരിയാ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സോമശേഖര്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് ശിവാനന്ദ തഗഡൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ശ്രീ മടിവാള രാജയോഗീന്ദ്ര സ്വാമി ബെളഗാവി ആശീര്‍വചനം നിര്‍വ്വഹിച്ചു. മുന്‍ മന്ത്രി കെ. ബാബു, കന്നട സാഹിത്യകാരന്മാരായ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, ഹംസ മലര്‍, പരിണിത രവി, കാസര്‍കോട് ജില്ലാ കന്നട പത്രപ്രവര്‍ത്തക ക്ഷേമ സംഘം പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ സുബ്ബയ്യകട്ടെ ബദ്‌റുദീന്‍ കെ മാണി വാമന്‍ റാവു ബേക്കല്‍, സന്ധ്യാറാണി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it