പൊതുഗതാഗതം മിതമായി പുനരാരംഭിച്ചു; ദേശീയപാതയില്‍ ഇന്ന് സര്‍വീസ് നടത്തിയത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം

കാസര്‍കോട്: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊതുഗതാഗതം മിതമായ രീതിയില്‍ പുനരാരംഭിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ദേശീയപാതയിലടക്കം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിതുടങ്ങിയിട്ടില്ല. ദിവസവുമുള്ള ഇന്ധനവിലക്കയറ്റവും യാത്രക്കാരുടെ കുറവും മൂലം കനത്ത സാമ്പത്തികബാധ്യത വരുന്നതിനാല്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യബസുകള്‍ നിരത്തിലിറക്കാനാകില്ലെന്ന് ബസുടമകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സാധ്യമാകുന്നവര്‍ക്ക് ബസുകള്‍ ഓടിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അരമണിക്കൂര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ചന്ദ്രഗിരിവഴി കാഞ്ഞങ്ങാട്, കണ്ണൂര്‍, പെര്‍ള, തലപ്പാടി, പഞ്ചിക്കല്‍, […]

കാസര്‍കോട്: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊതുഗതാഗതം മിതമായ രീതിയില്‍ പുനരാരംഭിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ദേശീയപാതയിലടക്കം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിതുടങ്ങിയിട്ടില്ല. ദിവസവുമുള്ള ഇന്ധനവിലക്കയറ്റവും യാത്രക്കാരുടെ കുറവും മൂലം കനത്ത സാമ്പത്തികബാധ്യത വരുന്നതിനാല്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യബസുകള്‍ നിരത്തിലിറക്കാനാകില്ലെന്ന് ബസുടമകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സാധ്യമാകുന്നവര്‍ക്ക് ബസുകള്‍ ഓടിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അരമണിക്കൂര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ചന്ദ്രഗിരിവഴി കാഞ്ഞങ്ങാട്, കണ്ണൂര്‍, പെര്‍ള, തലപ്പാടി, പഞ്ചിക്കല്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കാസര്‍കോട് ഡിപ്പോയില്‍നിന്ന് ആകെ 32 സര്‍വീസുകള്‍ക്കാണ് ഇന്ന് തുടക്കമിടുന്നത്. രാവിലെ തലപ്പാടി ബസാണ് ആദ്യസര്‍വീസ്. കോട്ടയം, കോഴിക്കോട്, മാന്തവാടി, കണ്ണൂര്‍ അടക്കം 10 അന്തര്‍ജില്ലാ സര്‍വീസുമുണ്ട്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 23 ബസുകള്‍ സര്‍വീസ് നടത്തുന്നു. ഇതില്‍ രണ്ടെണ്ണം കോഴിക്കോട്ടേക്കാണ്. യാത്രക്കാരുടെ എണ്ണം വളരെകുറവാണ്. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ജനജീവിതം സാധാരണനിലയിലായിട്ടില്ല. സ്വകാര്യബസുകള്‍ കൂടി സര്‍വീസ് തുടങ്ങിയാല്‍ മാത്രമേ ജനജീവിതം അല്‍പ്പമെങ്കിലും സജീവമാകുകയുള്ളൂ. യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും. സമ്പൂര്‍ണലോക്ഡൗണ്‍ ഉള്ള ശനിയും ഞായറും അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടായിരിക്കൂ. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂരബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it