പാലക്കുന്നില്‍ പൊതുശൗചാലയം വേണം-ലയണ്‍സ് ക്ലബ്ബ്

പാലക്കുന്ന്: തിരക്കേറിയ പാലക്കുന്ന് ടൗണില്‍ പൊതുശൗചാലയമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പഞ്ചായത്ത് മുന്‍കൈയെടുത്ത് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. അഡീഷണല്‍ കാബിനെറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, പി.എം. ഗംഗാധരന്‍, കുമാരന്‍ കുന്നുമ്മല്‍, പി.പി. ചന്ദ്രശേഖരന്‍, എന്‍.ബി. ജയകൃഷ്ണന്‍, ബാലകൃഷ്ണന്‍, മധുസൂദനന്‍ അച്ചേരി എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍: പ്രമോദ് ശ്രീവത്സം (പ്രസി.), റഹ് മാന്‍ പൊയ്യയില്‍, കെ. വിശ്വനാഥന്‍(വൈ. പ്രസി.), സതീശന്‍ പൂര്‍ണിമ […]

പാലക്കുന്ന്: തിരക്കേറിയ പാലക്കുന്ന് ടൗണില്‍ പൊതുശൗചാലയമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പഞ്ചായത്ത് മുന്‍കൈയെടുത്ത് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. അഡീഷണല്‍ കാബിനെറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, പി.എം. ഗംഗാധരന്‍, കുമാരന്‍ കുന്നുമ്മല്‍, പി.പി. ചന്ദ്രശേഖരന്‍, എന്‍.ബി. ജയകൃഷ്ണന്‍, ബാലകൃഷ്ണന്‍, മധുസൂദനന്‍ അച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പ്രമോദ് ശ്രീവത്സം (പ്രസി.), റഹ് മാന്‍ പൊയ്യയില്‍, കെ. വിശ്വനാഥന്‍(വൈ. പ്രസി.), സതീശന്‍ പൂര്‍ണിമ (സെക്ര.), എം.കെ. പ്രസാദ് (ട്രഷ.).

Related Articles
Next Story
Share it