പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണം-മന്ത്രി ഡോ. ആര്‍. ബിന്ദു

കാസര്‍കോട്: പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്റെ ആശയമെന്നും ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ബദിയടുക്ക മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ സുഗമമായ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി തടസ്സ രഹിത കേരളം പദ്ധതി നടപ്പിലാക്കുകയാണ്. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ലയിലെ 10 ബഡ്‌സ് സ്‌കൂളുകളെയും എം.സി.ആര്‍.സികളാക്കി […]

കാസര്‍കോട്: പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്റെ ആശയമെന്നും ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ബദിയടുക്ക മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ സുഗമമായ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി തടസ്സ രഹിത കേരളം പദ്ധതി നടപ്പിലാക്കുകയാണ്. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ 10 ബഡ്‌സ് സ്‌കൂളുകളെയും എം.സി.ആര്‍.സികളാക്കി ഉയര്‍ത്തുകയാണ്. ആദ്യ ഘട്ടത്തില്‍ കുമ്പഡാജെ, കാറഡുക്ക, ബെള്ളൂര്‍, മുളിയാര്‍, കയ്യൂര്‍-ചീമേനി, പുല്ലൂര്‍-പെരിയ എന്നിവിടങ്ങളിലെ ബഡ്സ് സ്‌കൂളുകളെയാണ് എം.സി.ആര്‍.സികളാക്കി ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ എന്‍മകജെ, ബദിയടുക്ക, പനത്തടി, കള്ളാര്‍ എന്നിവിടങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ കൂടി എം.സി.ആര്‍.സികളാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷാ വകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. സൈമ, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സൗമ്യ മഹേഷ്, രവികുമാര്‍ റൈ, കെ.റഷീദ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി. ശാന്ത സ്വാഗതവും സെക്രട്ടറി സി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it