പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യപുരസ്‌കാരം കെ.വി. ശരത്ചന്ദ്രന്

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് കെ.വി. ശരത്ചന്ദ്രന്റെ'വിതയ്ക്കുന്നവന്റെ ഉപമ' എന്ന കൃതി അര്‍ഹമായി. ആകാശവാണി കണ്ണൂര്‍ നിലയത്തിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ് ശരത് ചന്ദ്രന്‍. പ്രക്ഷേപണ നാടകരംഗത്ത് ദേശീയ പുരസ്‌കാരങ്ങളും ജനകീയാംഗീകാരവും നേടി ശ്രദ്ധേയനാണ്. സമുദ്രം, ഒറ്റ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ നാടകങ്ങള്‍ ദേശീയതല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ട് നാടകങ്ങള്‍, ഒറ്റ, എവിടെയോ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കീടനാശിനി ദുരന്തത്തെ മാനുഷികവും ശാസ്ത്രീയവുമായ രീതിയില്‍ അവതരിപ്പിച്ച നാടകരചനയാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകസമാഹാരത്തിലെ […]

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് കെ.വി. ശരത്ചന്ദ്രന്റെ'വിതയ്ക്കുന്നവന്റെ ഉപമ' എന്ന കൃതി അര്‍ഹമായി. ആകാശവാണി കണ്ണൂര്‍ നിലയത്തിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ് ശരത് ചന്ദ്രന്‍. പ്രക്ഷേപണ നാടകരംഗത്ത് ദേശീയ പുരസ്‌കാരങ്ങളും ജനകീയാംഗീകാരവും നേടി ശ്രദ്ധേയനാണ്.
സമുദ്രം, ഒറ്റ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ നാടകങ്ങള്‍ ദേശീയതല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ട് നാടകങ്ങള്‍, ഒറ്റ, എവിടെയോ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കീടനാശിനി ദുരന്തത്തെ മാനുഷികവും ശാസ്ത്രീയവുമായ രീതിയില്‍ അവതരിപ്പിച്ച നാടകരചനയാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകസമാഹാരത്തിലെ 'ഹത്യ' എന്ന നാടകം. വിവര്‍ത്തകന്‍ കെ.വി. കുമാരന്‍, കഥാകൃത്ത് എം.എ. റഹ്‌മാന്‍, കവി രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,010 രൂപ കാഷ് അവാര്‍ഡും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
അടുത്തമാസം സമ്മാനിക്കും. നീലേശ്വരം സ്വദേശിയായ ശരത് ചന്ദ്രന്‍ പരേതനായ കെ.വി. നാരായണന്റെയും കെ.വി. ശാരദയുടെയും മകനാണ്. ഭാര്യ:പ്രീത. മക്കള്‍: ചാരുദത്തന്‍, ശന്തനു.

Related Articles
Next Story
Share it