എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതികള്‍ക്കെതിരെ ജനവികാരം ശക്തം; തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കും-സി.കെ പത്മനാഭന്‍

കാസര്‍കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബി.ജെ.പി. ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ അടിത്തറ ഈ തിരഞ്ഞെടുപ്പോടെ ഇളകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തുന്ന ഇരുമുന്നണികള്‍ക്കുമെതിരെ ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണെന്നും അവര്‍ ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അത് എന്‍.ഡി.എക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കുകയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. സര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് […]

കാസര്‍കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബി.ജെ.പി. ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ അടിത്തറ ഈ തിരഞ്ഞെടുപ്പോടെ ഇളകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തുന്ന ഇരുമുന്നണികള്‍ക്കുമെതിരെ ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണെന്നും അവര്‍ ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അത് എന്‍.ഡി.എക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കുകയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. സര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം പറയാമെന്ന് അദ്ദേഹം സൂചിപ്പിച്ചത് ഇത് കൊണ്ടായിരിക്കാം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചതിന്റെ കാരണം ശബരിമലപ്രശ്‌നം എല്‍.ഡി.എഫ് കൈകാര്യം ചെയ്തതിന്റെ ഫലമായാണ്. പൊതുവികാരം എല്‍.ഡി.എഫിന് എതിരായി. ഭരണ വികാരം യു.ഡി.എഫിന് എതിര്‍ക്കാനാവുന്നില്ല. അവര്‍ തന്നെ വലിയ തകര്‍ച്ച നേരിടുകയാണ്. ലീഗിലെ എം.എല്‍.എ.യും മുന്‍ മന്ത്രിയും ജയിലിലായിക്കഴിഞ്ഞു. ഇനി കോണ്‍ഗ്രസിന്റെ എം.എല്‍.എ.മാരും മുന്‍ മന്ത്രിമാരുമായിരിക്കും ജയിലിലാകുക-അദ്ദേഹം പറഞ്ഞു.
2500 ഓളം സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചില സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായില്ലെന്ന് വരുമെന്നും പറയുന്ന പാര്‍ട്ടികള്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി കെ. സതീശന്‍, ഗണേഷ് പാറക്കെട്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it