ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ മരിച്ച സംഭവം അന്വേഷിക്കണം; ആവശ്യവുമായി ആരോഗ്യ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്. വാക്‌സിനേഷനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ചു. മാലിനി ഐസോള, എസ്.പി കലന്ത്രി, ടി. ജേക്കബ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ദ്ധരുടെ സംഘമാണ് കത്തച്ചത്. മരണങ്ങള്‍ ഒന്നും കൊവിഡ് വാക്‌സിനേഷന്‍ കാരണമല്ല എന്നാണ് സംസ്ഥാന സര്‍ക്കാരുകളും ജില്ലാ അധികൃതരും വ്യക്തമാക്കുന്നത്. വാക്‌സിനേഷനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കുന്ന […]

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്. വാക്‌സിനേഷനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ചു. മാലിനി ഐസോള, എസ്.പി കലന്ത്രി, ടി. ജേക്കബ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ദ്ധരുടെ സംഘമാണ് കത്തച്ചത്.

മരണങ്ങള്‍ ഒന്നും കൊവിഡ് വാക്‌സിനേഷന്‍ കാരണമല്ല എന്നാണ് സംസ്ഥാന സര്‍ക്കാരുകളും ജില്ലാ അധികൃതരും വ്യക്തമാക്കുന്നത്. വാക്‌സിനേഷനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റി (എ.ഇ.എഫ്.ഐ) മരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്ന് കത്തില്‍ പറയുന്നു. മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതാരെന്നും അന്വേഷണത്തിന്റെ രീതി എന്തായിരുന്നുവെന്നും ഇതുവരെ പൊതുജന മധ്യത്തില്‍ പരസ്യമാക്കിയിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു. ജനങ്ങളുടെ ഭീതി അകറ്റാനും വാക്‌സിന്‍ സംബന്ധിച്ച ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും വാക്‌സിനേഷനെ തുടര്‍ന്നുള്ള മരണങ്ങളില്‍ എ.ഇ.എഫ്.ഐ അന്വേഷണം നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it