പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലണ് തീരുമാനം. നിലവിലെ കമീഷണര്‍ വി. ഭാസ്‌കരന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. അഞ്ചുവര്‍ഷമാണ് കാലാവധി. ജൂലൈയില്‍ സര്‍വിസില്‍ നിന്ന് വിരമിക്കേണ്ട മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എ. ഷാജഹാന്‍ നിരവധി സുപ്രധാന തസ്തികകള്‍ കൈകാര്യം ചെയ്തിരുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസത്തിനുപുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെയും സെക്രട്ടറിയാണ്. […]

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലണ് തീരുമാനം. നിലവിലെ കമീഷണര്‍ വി. ഭാസ്‌കരന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. അഞ്ചുവര്‍ഷമാണ് കാലാവധി.

ജൂലൈയില്‍ സര്‍വിസില്‍ നിന്ന് വിരമിക്കേണ്ട മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എ. ഷാജഹാന്‍ നിരവധി സുപ്രധാന തസ്തികകള്‍ കൈകാര്യം ചെയ്തിരുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസത്തിനുപുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെയും സെക്രട്ടറിയാണ്. ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.ടി മിഷന്‍ തുടങ്ങിയവയുടെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു.

മൂന്നുവര്‍ഷം കൊല്ലം ജില്ല കലക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോഓഡിനേറ്റര്‍, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍ ചുമതലകളിലുമുണ്ടായിരുന്നു. തദ്ദേശ സെക്രട്ടറിയായിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. 17 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

മാധ്യമപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിയാണ്. ജേണലിസം -ആന്‍ഡ് കമ്യൂണിക്കേഷനിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദമുണ്ട്. ഭാര്യ: എ. നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ. മരുമക്കള്‍: ഡോ. എം.ടി. നിസാര്‍, ഡോ. ആല്‍ഫ.

Related Articles
Next Story
Share it