കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് പി.ടി ഉഷ നടത്തിയ പ്രസംഗം വികാരഭരിതം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച് ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷ നടത്തിയ പ്രസംഗം വികാരഭരിതം. ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായതിന്റെ വേദനകള്‍ വിവരിച്ച് വൈകാരികമായാണ് പി.ടി. ഉഷ സംസാരിച്ചത്. കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് താനെന്നും ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാര്‍ത്ഥനയുണ്ടെന്നും ഉഷ പറഞ്ഞു. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച് ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷ നടത്തിയ പ്രസംഗം വികാരഭരിതം. ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായതിന്റെ വേദനകള്‍ വിവരിച്ച് വൈകാരികമായാണ് പി.ടി. ഉഷ സംസാരിച്ചത്. കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് താനെന്നും ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാര്‍ത്ഥനയുണ്ടെന്നും ഉഷ പറഞ്ഞു. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഉഷ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ആ ലക്ഷ്യത്തിലൂന്നിയാണെന്നും ഉഷ വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു ഉഷക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.
ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സംസാരിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എം.എന്‍. മുസ്തഫ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it