ഗുസ്തി താരങ്ങളുടെ സമരത്തെ വിമര്‍ശിച്ച് പി.ടി ഉഷ വിവാദക്കുരുക്കില്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ വിവാദക്കുരുക്കില്‍. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി. ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്. താരങ്ങള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിന് പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിക്‌സ് കമ്മിഷന് മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഉഷ ചൂണ്ടിക്കാട്ടിയിരുന്നു.ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സി.പി.എം നേതാവ് പി.കെ. ശ്രീമതി […]

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ വിവാദക്കുരുക്കില്‍. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി. ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്. താരങ്ങള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിന് പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിക്‌സ് കമ്മിഷന് മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഉഷ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സി.പി.എം നേതാവ് പി.കെ. ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി.ടി. ഉഷ ചെയ്യേണ്ടതെന്ന് പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതികരിച്ചു. ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരരംഗത്തുള്ള ഗുസ്തി താരങ്ങളും വ്യക്തമാക്കി.
പി.ടി. ഉഷയുടെ വാക്കുകള്‍ വല്ലാതെ മുറിപ്പെടുത്തിയെന്ന് ഗുസ്തി താരം ബജ്‌റങ് പൂനിയ പറഞ്ഞു. മുമ്പൊരിക്കല്‍ ഉഷയുടെ അക്കാദമി ആരോ തകര്‍ത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേയെന്ന് പൂനിയ ചോദിച്ചു.
തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ സഹതാരങ്ങള്‍ നടത്തുന്ന നീതിപൂര്‍വകമായ പ്രതിഷേധത്തെ ഇകഴ്ത്തിക്കാട്ടാനുള്ള പി.ടി ഉഷയുടെ ശ്രമം ശരിയായില്ലെന്നും സ്വന്തം അവകാശങ്ങള്‍ക്കായി അവര്‍ നടത്തുന്ന പോരാട്ടം ഈ രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. അതിനിടെ ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഗുസ്തി താരങ്ങള്‍ സമരവേദിയില്‍ എത്തി. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്. ഇതിനിടെ ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ നോട്ടീസ് പതിച്ചു. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളാണ് താരങ്ങള്‍ നോട്ടീസ് ആയി പതിച്ചത്.

Related Articles
Next Story
Share it