റയല്‍ വിട്ട സെര്‍ജിയോ റാമോസ് പി.എസ്.ജിയില്‍, ജേഡന്‍ സാഞ്ചോ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; യൂറോ-കോപ്പ ആരവങ്ങള്‍ക്കിടെ ശ്രദ്ധേയമായ ട്രാന്‍സ്ഫറുകള്‍

പാരിസ്: യൂറോ കപ്പ് - കോപ്പ അമേരിക്ക ആരവങ്ങള്‍ക്കിടെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി രണ്ട് ട്രാന്‍സ്ഫറുകള്‍. റയല്‍ മാഡ്രിഡ് വിട്ട സ്പാനിഷ് താരം സെര്‍ജിയോ റാമോസ് പി.എസ്.ജിയുമായി കരാറിലെത്തിയതായി റിപോര്‍ട്ടുകള്‍. ഒന്നിലേറെ സീസണ്‍ നീണ്ട വിലപേശലുകള്‍ക്ക് ഒടുവില്‍ 21കാരനായ ജേഡന്‍ സാഞ്ചോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് റാമോസ് പിഎസ്ജിയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ശനിയാഴ്ച പാരിസില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. റയല്‍ മാഡ്രിഡില്‍ താരം വാങ്ങിയതിനേക്കാള്‍ വലിയ വേതനം ആണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. […]

പാരിസ്: യൂറോ കപ്പ് - കോപ്പ അമേരിക്ക ആരവങ്ങള്‍ക്കിടെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി രണ്ട് ട്രാന്‍സ്ഫറുകള്‍. റയല്‍ മാഡ്രിഡ് വിട്ട സ്പാനിഷ് താരം സെര്‍ജിയോ റാമോസ് പി.എസ്.ജിയുമായി കരാറിലെത്തിയതായി റിപോര്‍ട്ടുകള്‍. ഒന്നിലേറെ സീസണ്‍ നീണ്ട വിലപേശലുകള്‍ക്ക് ഒടുവില്‍ 21കാരനായ ജേഡന്‍ സാഞ്ചോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി.

രണ്ട് വര്‍ഷത്തെ കരാറിലാണ് റാമോസ് പിഎസ്ജിയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ശനിയാഴ്ച പാരിസില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. റയല്‍ മാഡ്രിഡില്‍ താരം വാങ്ങിയതിനേക്കാള്‍ വലിയ വേതനം ആണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. റാമോസിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് രണ്ട് ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടും താരം നിരസിക്കുകയായിരുന്നു.

ഈ വര്‍ഷം കരാര്‍ അവസാനിച്ചതോടെ ആയിരുന്നു റാമോസ് റയല്‍ മാഡ്രിഡ് വിട്ടത്. താരം റയലില്‍ തന്നെ കരാര്‍ പുതുക്കും എന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു മുന്‍ നായകന്റെ നിലപാട്. കരാര്‍ നീട്ടുന്നത് സംബന്ധിച്ച് റയലും താരവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കാണാതെ വന്നതോടെയാണ് 16 വര്‍ഷത്തിന് ശേഷം താരം റയല്‍ വിട്ടത്.

73 മില്യണ്‍ യൂറോയ്ക്കാണ് ഇംഗ്ലീഷ് വിങ്ങറെ യുണൈറ്റഡ് സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. യൂറോ കപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ താരം ഓള്‍ഡ് ട്രാഫോഡില്‍ എത്തി മെഡിക്കലിന് വിധേയനാവും. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് വേണ്ടി കളിച്ച താരം ഏറെക്കാലമായി യുണൈറ്റഡിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ താരത്തിന് വേണ്ടി ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെട്ട ട്രാന്‍സ്ഫര്‍ ഫീ നല്‍കാന്‍ യുണൈറ്റഡ് തയാറാകാത്തതിനെ തുടര്‍ന്ന് ട്രാന്‍സ്ഫര്‍ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

Related Articles
Next Story
Share it