തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

ചെങ്കള: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക പരിശീലനനവും നിര്‍ദ്ദേശങ്ങളും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം നേതൃത്വത്തില്‍ ചെങ്കള പഞ്ചായത്ത് ഹാളില്‍ നടത്തി. പ്രചാരണങ്ങള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവ നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം കൃത്യമായി പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവ് ആയവരുടെ പ്രൈമറി കോണ്ടാക്ട്‌സ്, വിദേശത്തുനിന്ന് വരുന്നവര്‍, അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ എന്നിവര്‍ക്ക് അനുവദിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ട് […]

ചെങ്കള: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക പരിശീലനനവും നിര്‍ദ്ദേശങ്ങളും ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം നേതൃത്വത്തില്‍ ചെങ്കള പഞ്ചായത്ത് ഹാളില്‍ നടത്തി. പ്രചാരണങ്ങള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവ നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം കൃത്യമായി പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവ് ആയവരുടെ പ്രൈമറി കോണ്ടാക്ട്‌സ്, വിദേശത്തുനിന്ന് വരുന്നവര്‍, അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ എന്നിവര്‍ക്ക് അനുവദിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ട് സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചെങ്കള പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ യതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍, ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് പരിശീലനത്തിന് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ പ്രസാദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it