മാതൃസമിതി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിനുള്ള രണ്ടാമത്തെ വീടും നല്‍കി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് വേണ്ടി പണി തീര്‍ത്ത രണ്ടാമത്തെ സ്‌നേഹവീടിന്റെ പാല്കാച്ചല്‍ നടന്നു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ കാര്‍മികത്വം വഹിച്ചു. മാതൃ സമിതി പ്രസിഡണ്ട് മിനി ഭാസ്‌കരന്‍ വീട്ടമ്മ രോഹിണിക്ക് വിളക്ക് ദീപം കൈമാറി. കണ്ണോത്ത് മാച്ചിനടുക്കം തലക്ലായിലെ ഭര്‍ത്താവ് മരണപ്പെട്ട രോഹിണിക്ക് ഉദുമ പഞ്ചായത്ത് ദേളി കുന്നുപാറ (കുന്നോറ)യിലാണ് മാതൃസമിതി വീട് നിര്‍മിച്ച് നല്‍കിയത്. പാലക്കുന്ന് ക്ഷേത്ര ഭാരവാഹികളും പള്ളിപ്പുഴ, കൂവത്തൊട്ടി, അരമങ്ങാനം പ്രാദേശിക സമിതി […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് വേണ്ടി പണി തീര്‍ത്ത രണ്ടാമത്തെ സ്‌നേഹവീടിന്റെ പാല്കാച്ചല്‍ നടന്നു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ കാര്‍മികത്വം വഹിച്ചു. മാതൃ സമിതി പ്രസിഡണ്ട് മിനി ഭാസ്‌കരന്‍ വീട്ടമ്മ രോഹിണിക്ക് വിളക്ക് ദീപം കൈമാറി. കണ്ണോത്ത് മാച്ചിനടുക്കം തലക്ലായിലെ ഭര്‍ത്താവ് മരണപ്പെട്ട രോഹിണിക്ക് ഉദുമ പഞ്ചായത്ത് ദേളി കുന്നുപാറ (കുന്നോറ)യിലാണ് മാതൃസമിതി വീട് നിര്‍മിച്ച് നല്‍കിയത്. പാലക്കുന്ന് ക്ഷേത്ര ഭാരവാഹികളും പള്ളിപ്പുഴ, കൂവത്തൊട്ടി, അരമങ്ങാനം പ്രാദേശിക സമിതി പ്രവര്‍ത്തകരും കഴക പരിധിയിലെ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു. വീട് നിര്‍മാണത്തില്‍ സജീവ സാന്നിധ്യമായി ആദ്യാവസാനം വരെ നിസ്വാര്‍ഥ സേവനം ചെയ്ത നവരാജ് കുന്നോറയെ ഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
പത്താം വാര്‍ഷികം ആഘോഷമാക്കാതെ അതിന് ജീവകാരുണ്യ സ്പര്‍ശം നല്‍കി മാതൃക കാണിക്കാന്‍ ഒരുമ്പെട്ട ക്ഷേത്ര മാതൃസമിതിക്ക് കഴകത്തിലെ പ്രാദേശിക സമിതികളുടെ കൈത്താങ്ങ് പിന്‍ബലമായി. അന്തിയുറങ്ങാന്‍ കൂര പോലുമില്ലാത്ത രണ്ട് നിര്‍ധന കുടുംബത്തിന് ആ കൂട്ടായ്മയിലൂടെ പണിതുയര്‍ത്തിയത് അടച്ചുറപ്പുള്ള രണ്ട് വീടുകള്‍. 'പാലക്കുന്നമ്മ' എന്ന് പേരിട്ട സ്‌നേഹവീടുകളില്‍ രണ്ടാമത്തെത്തിന്റെ ഗൃഹപ്രവേശ ചടങ്ങുകളാണ് കുന്നോറയില്‍ നടന്നത്. ആദ്യത്തേത് അജാനൂര്‍ പഞ്ചായത്തില്‍ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ ഉത്തമനും കുടുംബത്തിനും ഒരു വര്‍ഷം മുമ്പ് കൈമാറിയിരുന്നു.

Related Articles
Next Story
Share it