വന്ന വഴി മറക്കാത്തയാളാണ് മോദി, ചായ വില്‍പ്പന അദ്ദേഹം മറക്കുന്നില്ല; രാജ്യസഭയില്‍ മോദി സെല്യൂട്ടടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണെന്നും താന്‍ ചായ വില്‍പ്പനക്കാരനാണെന്ന് അദ്ദേഹം തുറന്നുപറയുന്നത് മാതൃകയാക്കാവുന്ന ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നേരത്തെ രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ […]

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണെന്നും താന്‍ ചായ വില്‍പ്പനക്കാരനാണെന്ന് അദ്ദേഹം തുറന്നുപറയുന്നത് മാതൃകയാക്കാവുന്ന ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യസഭയില്‍ ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകള്‍ വിവരിക്കവേ മോദി കരയുകയും ചെയ്തു.
പിന്നാലെ ഗുലാം നബി ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങളെ തള്ളി ഗുലാം നബി തന്നെ രംഗത്ത് എത്തി. ഞാന്‍ പാര്‍ലമെന്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തില്‍ നിന്നല്ല. ബി.ജെ.പിയില്‍ ചേരാനാണെങ്കില്‍ അത് വാജ്‌പേയിയുടെ കാലത്ത് തന്നെ ആകാമായിരുന്നു. അദ്ദേഹം ഫഞ്ഞു. ജമ്മുകശ്മീരിലും പുറത്തും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.