പാഠപുസ്തക പരിഷ്‌കരണവിവാദം; സമരത്തിനിടെ കര്‍ണാടകവിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച 15 പേര്‍ അറസ്റ്റില്‍

തുംകൂര്‍: പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരത്തിനിടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷിന്റെ വസതിക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാഗേഷിന്റെ വീടിന് തീയിടാനും ശ്രമം നടന്നതായി വിവരമുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. […]

തുംകൂര്‍: പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരത്തിനിടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷിന്റെ വസതിക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാഗേഷിന്റെ വീടിന് തീയിടാനും ശ്രമം നടന്നതായി വിവരമുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മന്ത്രി നാഗേഷിന്റെ വസതി ആഭ്യന്തരമന്തി സന്ദര്‍ശിച്ചു. കര്‍ണാടകയില്‍ പാഠപുസ്തകങ്ങള്‍ സംഘപരിവാര്‍ അജണ്ടക്കനുസരിച്ച് പരിഷ്‌കരിക്കുന്നുവെന്നാരോപിച്ചാണ് ചില വിദ്യാര്‍ഥി സംഘടനകളടക്കം സമരത്തിനിറങ്ങിയത്.

Related Articles
Next Story
Share it