അപാകത ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതി വരുത്താം, പിന്‍വലിക്കില്ല; കാര്‍ഷിക നിയമത്തില്‍ കേന്ദ്ര കൃഷിമന്ത്രി

ന്യുഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തില്‍ എന്തെങ്കിലും അപാകത ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതി വരുത്താമെന്നും എന്നാല്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യതലസ്ഥാനത്ത് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം 72 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റില്‍ മന്ത്രിയുടെ പ്രതികരണം. നിയമത്തില്‍ തെറ്റുണ്ടായിട്ടല്ല ദേഭഗതിയെന്നും മറിച്ച്, കര്‍ഷകരുടെ പ്രതിഷധം കണക്കിലെടുത്താണെന്നും അദ്ദേഹം രാജ്യസഭയില്‍ മറുപടി നല്‍കി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഒരു സംസ്ഥാനത്ത് മാത്രമായി മാറി. അവരെ അതിനായി ഇളക്കിവിടുകയുമാണ്. കൃഷി ചെയ്യാന്‍ വെള്ളം വേണമെന്ന് എല്ലാവര്‍ക്കും […]

ന്യുഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തില്‍ എന്തെങ്കിലും അപാകത ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതി വരുത്താമെന്നും എന്നാല്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യതലസ്ഥാനത്ത് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം 72 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റില്‍ മന്ത്രിയുടെ പ്രതികരണം. നിയമത്തില്‍ തെറ്റുണ്ടായിട്ടല്ല ദേഭഗതിയെന്നും മറിച്ച്, കര്‍ഷകരുടെ പ്രതിഷധം കണക്കിലെടുത്താണെന്നും അദ്ദേഹം രാജ്യസഭയില്‍ മറുപടി നല്‍കി.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഒരു സംസ്ഥാനത്ത് മാത്രമായി മാറി. അവരെ അതിനായി ഇളക്കിവിടുകയുമാണ്. കൃഷി ചെയ്യാന്‍ വെള്ളം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോണ്‍ഗ്രസ് രക്തംകൊണ്ടാണ് കൃഷി ചെയ്യുന്നത്. മൂന്ന കാര്‍ഷിക നിയമങ്ങളിലും ഒരു പിഴവെങ്കിലും ചൂണ്ടിക്കാട്ടാന്‍ കര്‍ഷക യൂണിയനുകള്‍ക്കോ പ്രതിപക്ഷ കക്ഷികള്‍ക്കോ കഴിഞ്ഞിട്ടില്ല. സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കര്‍ഷകരുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിനെ ലക്ഷ്യമിട്ടായിരുന്നു തോമറിന്റെ 'ഒരു സംസ്ഥാനം' എന്ന പരാമര്‍ശം.

Related Articles
Next Story
Share it