വ്യാപാരികളുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കുക, വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. വ്യാപാരികളുടെ നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് ധര്‍ണ്ണക്ക് മുന്നോടിയായി ജില്ലാ […]

തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കുക, വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. വ്യാപാരികളുടെ നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് ധര്‍ണ്ണക്ക് മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുനാള്‍ നീണ്ട സമര പ്രചരണ വാഹന ജാഥയും നടത്തിയിരുന്നു.

Related Articles
Next Story
Share it