ചെര്‍ക്കളയില്‍ രണ്ടാമത് ഫ്‌ളൈ ഓവര്‍ താഴ്ത്തിപ്പണിതതില്‍ പ്രതിഷേധം; നിര്‍മ്മാണ ജോലി നിര്‍ത്തിവെപ്പിച്ചു

ചെര്‍ക്കള: ദേശീയപാത 66ല്‍ ചെര്‍ക്കള ടൗണില്‍ നിര്‍മ്മാണം നടത്തുന്ന മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ നിര്‍മ്മാണത്തിനെതിരെ ചെര്‍ക്കള എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര വിളംബര സംഗമം നടത്തി. ചെര്‍ക്കളയില്‍ മാത്രം ഉണ്ടാക്കിയ ഭൂനിരപ്പിന് ആനുപാതികമല്ലാത്ത സര്‍വീസ് റോഡ് നിര്‍മ്മാണത്തിന് ഹേതുവായ താഴ്ത്തിക്കൊണ്ടുള്ള ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിന്റെ ഭവിഷ്യത്തുകള്‍ തുറന്ന് കാട്ടി ജില്ലാ കലക്ടര്‍ക്കും ദേശീയപാത അതോറിറ്റിക്കും നല്‍കിയ കത്തിന്റെ മറുപടിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒന്നരമീറ്റര്‍ താഴ്ത്തി ആരംഭിച്ച പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണജോലി സമരസമിതി […]

ചെര്‍ക്കള: ദേശീയപാത 66ല്‍ ചെര്‍ക്കള ടൗണില്‍ നിര്‍മ്മാണം നടത്തുന്ന മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ നിര്‍മ്മാണത്തിനെതിരെ ചെര്‍ക്കള എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര വിളംബര സംഗമം നടത്തി. ചെര്‍ക്കളയില്‍ മാത്രം ഉണ്ടാക്കിയ ഭൂനിരപ്പിന് ആനുപാതികമല്ലാത്ത സര്‍വീസ് റോഡ് നിര്‍മ്മാണത്തിന് ഹേതുവായ താഴ്ത്തിക്കൊണ്ടുള്ള ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിന്റെ ഭവിഷ്യത്തുകള്‍ തുറന്ന് കാട്ടി ജില്ലാ കലക്ടര്‍ക്കും ദേശീയപാത അതോറിറ്റിക്കും നല്‍കിയ കത്തിന്റെ മറുപടിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒന്നരമീറ്റര്‍ താഴ്ത്തി ആരംഭിച്ച പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണജോലി സമരസമിതി പില്ലറിന് മുകളില്‍ കയറി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. സമരത്തെ തുടര്‍ന്ന് ജോലിക്കാര്‍ ഇറങ്ങിപ്പോയി.
സമര സമിതിക്ക് ഡി.പി.ആറും മാസ്റ്റര്‍ പ്ലാനും അനുവദിക്കുക, താഴ്ത്തി നിര്‍മ്മിക്കുന്ന രണ്ടാമത് ഫ്‌ളൈ ഓവര്‍ ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള മുഴുവന്‍ സമര സമിതിയെയും ഒന്നിപ്പിച്ച് നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ മൂസ ബി. ചെര്‍ക്കള ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബല്‍റാജ് ബേര്‍ക്ക അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ചേരൂര്‍, അബ്ദുല്‍ റഹ്മാന്‍ ധന്യവാദ്, ഷാഫി ഇറാനി, സുലൈഖ മാഹിന്‍, അഡ്വ. നാസര്‍ കനിയടുക്കം, സി. എച്ച് മുഹമ്മദ് കുഞ്ഞി ബേവിഞ്ച, ഇ. മുഹമ്മദ് ഖാസി, ഷുക്കൂര്‍ ചെര്‍ക്കളം, സി.കെ.എം മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
സലീം മൗലവി ബേര്‍ക്ക, നാസര്‍ ധന്യവാദ്, ഹാഷിം ബംബ്രാണി, ഹനീഫ ചെര്‍ക്കള, ജുനൈദ് ചെര്‍ക്കള, പൈച്ചു ചെര്‍ക്കള, കന്തല്‍ മുഹമ്മദ് ദാരിമി, അബൂബക്കര്‍ ചേരൂര്‍, അസീസ് കോലാച്ചിയടുക്കം, അസീസ് മില്‍മ, മന്‍സൂര്‍ താലോലം, റഫീഖ് സി., ഷാഫി ബേര്‍ക്ക, അംജിത് മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാസര്‍ ചെര്‍ക്കളം സ്വാഗതവും സി.എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it