വ്യാപാരികള്‍ക്ക് വേണ്ടി മൊഗ്രാല്‍ ദേശീയവേദിയുടെ പ്രതിഷേധ കൂട്ടായ്മ

കുമ്പള: കോവിഡ് നിയന്ത്രണങ്ങള്‍ ഒരു വിഭാഗം വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്ന് മൊഗ്രാല്‍ ദേശീയവേദി കുമ്പളയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 14 മാസക്കാലമായി വസ്ത്ര വ്യാപാരികളും ഫാന്‍സി, ചെരുപ്പ്, മൊബൈല്‍ കടകളും ചുരുക്കം ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ കോവിഡ് മൂലം അനിശ്ചിതമായി അടച്ചിടേണ്ടി വന്നു. ഇത്മൂലം വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലില്ലാത്ത അവസ്ഥയുണ്ടായി. കടയുടമകളാകട്ടെ കെട്ടിട ഉടമകള്‍ക്ക് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലുമായി. ഈ സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ മൊഗ്രാല്‍ ദേശീയവേദി കുമ്പള […]

കുമ്പള: കോവിഡ് നിയന്ത്രണങ്ങള്‍ ഒരു വിഭാഗം വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്ന് മൊഗ്രാല്‍ ദേശീയവേദി കുമ്പളയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 14 മാസക്കാലമായി വസ്ത്ര വ്യാപാരികളും ഫാന്‍സി, ചെരുപ്പ്, മൊബൈല്‍ കടകളും ചുരുക്കം ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ കോവിഡ് മൂലം അനിശ്ചിതമായി അടച്ചിടേണ്ടി വന്നു. ഇത്മൂലം വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലില്ലാത്ത അവസ്ഥയുണ്ടായി.
കടയുടമകളാകട്ടെ കെട്ടിട ഉടമകള്‍ക്ക് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലുമായി. ഈ സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ മൊഗ്രാല്‍ ദേശീയവേദി കുമ്പള ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.
ഹമീദ് കാവില്‍, നിയാസ് കുമ്പള, അഷ്‌റഫ് സ്‌കൈലര്‍, ദേശീയവേദി ഭാരവാഹികളായ എം.എം. റഹ്‌മാന്‍, ടി.കെ. ജാഫര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സ്മാര്‍ട്ട്, റിയാസ് മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാഡ്, എം.എ. ഹംസ, അഷ്‌റഫ് ബദ്‌രിയാ നഗര്‍ സംബന്ധിച്ചു. സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it