മുഖ്യമന്ത്രി ഞങ്ങളെയും കാണണം; ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രതിഷേധസംഗമം

കാസര്‍കോട്: മുഖ്യമന്ത്രി ഞങ്ങളെയും കാണണം എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രതിഷേധസംഗമം നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പ്രതിഷേധസംഗമം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുക, സെല്‍യോഗം ചേരുക, എയിംസ് ജില്ലയില്‍ സ്ഥാപിക്കുക, സുപ്രീംകോടതി വിധി നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്‍ഡോസള്‍ഫാന്‍ ഇരയും പൊതു പ്രവര്‍ത്തകയുമായ ഷംന ചെട്ടുംകുഴി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സുബൈര്‍ […]

കാസര്‍കോട്: മുഖ്യമന്ത്രി ഞങ്ങളെയും കാണണം എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പ്രതിഷേധസംഗമം നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പ്രതിഷേധസംഗമം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുക, സെല്‍യോഗം ചേരുക, എയിംസ് ജില്ലയില്‍ സ്ഥാപിക്കുക, സുപ്രീംകോടതി വിധി നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്‍ഡോസള്‍ഫാന്‍ ഇരയും പൊതു പ്രവര്‍ത്തകയുമായ ഷംന ചെട്ടുംകുഴി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സുബൈര്‍ പടുപ്പ്, അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, ടി ശോഭന, ഗോവിന്ദന്‍ കയ്യൂര്‍, ചന്ദ്രാവതി, ശിവകുമാര്‍ എന്‍മകജെ എന്നിവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരും കുടുംബാംഗങ്ങളും പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it