വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധ മാര്‍ച്ച് 14ന്

കാസര്‍കോട്: കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയിലും നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലാ അധികൃതര്‍ തയ്യാറാവാത്തതിലും പ്രതിഷേധിച്ച് 14ന് രാവിലെ 10 മണിക്ക് ചിന്മയ സ്‌കൂള്‍ പാരന്റ്‌സ് കൂട്ടായ്മ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പങ്കെടുക്കും. ഗവ. കോളേജ് പരിസരത്ത് നിന്നാണ് പ്രതിഷേധ മാര്‍ച്ച് […]

കാസര്‍കോട്: കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയിലും നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലാ അധികൃതര്‍ തയ്യാറാവാത്തതിലും പ്രതിഷേധിച്ച് 14ന് രാവിലെ 10 മണിക്ക് ചിന്മയ സ്‌കൂള്‍ പാരന്റ്‌സ് കൂട്ടായ്മ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പങ്കെടുക്കും. ഗവ. കോളേജ് പരിസരത്ത് നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്.
പുറത്താക്കിയവരെ തിരിച്ചെടുത്ത് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ മുമ്പോട്ട് വെക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പരിഹാരത്തിന് തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ രഘുറാം, ആര്‍. വിജിന്ത്, എം.എ. നാസര്‍, അബ്ദുല്‍ റഹീം, അബ്ദുല്‍ റസാഖ്, രവീന്ദ്രന്‍ എ.കെ, സുല്‍ഫി, സവാദ്, എ. മുകുന്ദരാജ്, പി. രജിത, സൗജത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it