സ്വകാര്യ ആസ്പത്രി ജീവനക്കാരുടെ സമര പ്രചരണ ജാഥ തുടങ്ങി

കാസര്‍കോട്: സ്വകാര്യ ആസ്പത്രി എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സംസ്ഥാന വാഹനജാഥക്ക് തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആസ്പത്രി ജീവനക്കാര്‍ 27ന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമാണ് ജാഥ നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം, പ്രസിഡണ്ട് പി മണിമോഹന്‍, ജനറല്‍ സെക്രട്ടറി എ. മാധവന്‍, പ്രസിഡണ്ട് […]

കാസര്‍കോട്: സ്വകാര്യ ആസ്പത്രി എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സംസ്ഥാന വാഹനജാഥക്ക് തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആസ്പത്രി ജീവനക്കാര്‍ 27ന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമാണ് ജാഥ നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം, പ്രസിഡണ്ട് പി മണിമോഹന്‍, ജനറല്‍ സെക്രട്ടറി എ. മാധവന്‍, പ്രസിഡണ്ട് റജി സഖറിയ, സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, യു. തമ്പാന്‍ നായര്‍, വി. വി പ്രസന്നകുമാരി, സി. ശോഭലത, ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, കാസര്‍കോട് ജില്ലാസെക്രട്ടറി കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. കമലാക്ഷന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it