അഗ്നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം
ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി മലയാളികൾ ഉണ്ടെന്നാണ് വിവരം. ഗ്വാളിയോർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഗ്ലാസ് ചില്ലുകൾ പ്രതിഷേധക്കാർ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ട്രെയിനിൻറെ ഗ്ലാസ് പൂർണമായും തകർന്നു. സ്റ്റേഷനില്‍ വച്ച് പൊട്ടിയ ഗ്ലാസിൽ താൽക്കാലികമായി സ്ഥാപിച്ച കാര്ഡ്ബോബോർഡുമായി ട്രെയിൻ യാത്ര തുടരുകയാണ്. നിരവധി മലയാളികൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. സ്ലീപ്പറിലും […]

ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി മലയാളികൾ ഉണ്ടെന്നാണ് വിവരം. ഗ്വാളിയോർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഗ്ലാസ് ചില്ലുകൾ പ്രതിഷേധക്കാർ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ട്രെയിനിൻറെ ഗ്ലാസ് പൂർണമായും തകർന്നു. സ്റ്റേഷനില്‍ വച്ച് പൊട്ടിയ ഗ്ലാസിൽ താൽക്കാലികമായി സ്ഥാപിച്ച കാര്ഡ്ബോബോർഡുമായി ട്രെയിൻ യാത്ര തുടരുകയാണ്. നിരവധി മലയാളികൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. സ്ലീപ്പറിലും ജനറൽ കമ്പാർട്ടുമെൻറിലും യാത്ര ചെയ്തിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇരുമ്പുവടികളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പ്രതിഷേധക്കാർ പ്ലാറ്റ്ഫോമിലും ആക്രമിക്കുകയുണ്ടായി.