കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ പ്രതിഷേധമിരമ്പി
കുമ്പള: മൊഗ്രാല്‍ ദേശീയവേദി കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഒന്നാം ഘട്ട സമരം കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും നിറയെ യാത്രക്കാരും നല്ല വരുമാനവുമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തില്‍ […]

കുമ്പള: മൊഗ്രാല്‍ ദേശീയവേദി കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഒന്നാം ഘട്ട സമരം കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും നിറയെ യാത്രക്കാരും നല്ല വരുമാനവുമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തില്‍ അവഗണിക്കുന്ന നയം തിരുത്താന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാവണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് നിസാര്‍ വിഷയാവതരണം നടത്തി. ആര്‍. പ്രശാന്ത്, പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാല്‍, എ.കെ ആരിഫ്, അബ്ദുല്ല താജ്, മമ്മു മുബാറക്, സത്താര്‍ ആരിക്കാടി, എം. ഖാലിദ് ഹാജി, ടി.എം ഷുഹൈബ്, മാഹിന്‍ മാസ്റ്റര്‍, അഹ്‌മദലി കുമ്പള, സിദ്ദീഖ് റഹ്‌മാന്‍, സി.എം ഹംസ, ബഷീര്‍ അഹ്‌മദ്, മുകുന്ദന്‍ മാസ്റ്റര്‍, സെഡ്.എ.മൊഗ്രാല്‍, ടി.കെ ജാഫര്‍, ഹമീദ് കാവില്‍, വെങ്കട്ടേഷ്, ഖദീജ മൊഗ്രാല്‍, ഇസ്മയില്‍ മൂസ, മുഹമ്മദ് പേരാല്‍, എം.ജി.എ റഹ്‌മാന്‍, അഷ്റഫ് പെര്‍വാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ബി.എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
ജന. സെക്രട്ടറി റിയാസ് കരീം സ്വാഗതവും ട്രഷറര്‍ എച്ച്. എം കരീം നന്ദിയും പറഞ്ഞു.