കാഞ്ഞങ്ങാട്: ലഹരിക്കെതിരെ മദ്യക്കുപ്പികള്‍ കൊണ്ട് മതില്‍ തീര്‍ത്ത് തീരദേശത്തെ ഒരു കൂട്ടം യുവാക്കളുടെ ബോധവല്‍ക്കരണവും പ്രതിഷേധവും. യുവാക്കളിലും ലഹരിയുടെ ഉപയോഗം അതിരുകടക്കുമ്പോഴാണ് ഇവയ്‌ക്കെതിരെ അജാനൂര്‍ കടപ്പുറത്തെ ഒരു കൂട്ടം യുവാക്കള്‍ രംഗത്തിറങ്ങിയത്. ഉപയോഗത്തിനു ശേഷം കടല്‍ തീരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ അഞ്ഞുറോളം മദ്യ കുപ്പികള്‍ ശേഖരിച്ചാണ് പ്രതിഷേധ മതില്‍ തീര്‍ത്തത്. തീരദേശങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന്-മദ്യവില്‍പ്പന സംഘം സജീവമാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.