വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമവും അധികാര വികേന്ദ്രീകരണവും

ലോകം തന്നെ അറിയപ്പെട്ടിരുന്ന തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ 136-ാമത്തെ ജന്മദിനമാണ് ഇന്ന് സെപ്തംബര്‍ 5. നല്ലൊരു അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആഘോഷിക്കുന്നത്.വിദ്യാഭ്യാസരംഗം പ്രശ്‌നാധിഷ്ഠിതമായിരിക്കുന്നയവസരത്തില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തെ പറ്റിയും മറ്റും ചര്‍ച്ച ചെയ്യുന്നത് ഉചിതമാണെന്ന് മനസിലാക്കുന്നു.2009 ആഗസ്ത് മാസം 6 എന്നത് ഭാരത ചരിത്രത്തില്‍ ചരിത്ര പ്രാധാന്യമേറിയ ഒരു ദിവസമായി കണക്കാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ ദിനവുമായി ബന്ധപ്പെട്ട ബില്ല് ഐക്യ കണ്‌ഠേന പാസാക്കിയെടുത്തു. […]

ലോകം തന്നെ അറിയപ്പെട്ടിരുന്ന തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ 136-ാമത്തെ ജന്മദിനമാണ് ഇന്ന് സെപ്തംബര്‍ 5. നല്ലൊരു അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആഘോഷിക്കുന്നത്.
വിദ്യാഭ്യാസരംഗം പ്രശ്‌നാധിഷ്ഠിതമായിരിക്കുന്നയവസരത്തില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തെ പറ്റിയും മറ്റും ചര്‍ച്ച ചെയ്യുന്നത് ഉചിതമാണെന്ന് മനസിലാക്കുന്നു.
2009 ആഗസ്ത് മാസം 6 എന്നത് ഭാരത ചരിത്രത്തില്‍ ചരിത്ര പ്രാധാന്യമേറിയ ഒരു ദിവസമായി കണക്കാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ ദിനവുമായി ബന്ധപ്പെട്ട ബില്ല് ഐക്യ കണ്‌ഠേന പാസാക്കിയെടുത്തു. ഇന്ത്യന്‍ രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടപ്പോള്‍ ഇത് ചരിത്രത്തില്‍ ഇടം നേടുന്ന ഒരു നിയമമായി മാറി. ഇത് ആര്‍.ടി.ഇ ആക്ട് എന്നറിയപ്പെടുന്നു. ഇതുപ്രകാരം ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും സ്വതന്ത്രവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസം ലഭിച്ചിരിക്കണം. പ്രസ്തുത ബില്ല് 2010 ഏപ്രില്‍ മാസം 1-ാം തീയതി നിലവില്‍ വന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ അവകാശം ഇന്ത്യന്‍ ഭരണഘടനാ നിയമത്തിലെ അനുബന്ധം 21 എ പ്രകാരം ജീവിക്കാനുള്ള അവകാശം എന്നത് പോലെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ സൗജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചിരിക്കണം എന്നു നിഷ്‌ക്കര്‍ഷിക്കുന്നു.
ഭാരതത്തിലെ 6 മുതല്‍ 14 വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഈ വര്‍ഷക്കാലമത്രയും ഈ അവകാശം ലഭിച്ചിരിക്കേണ്ടതാണ്.
ഒരു കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസമുണ്ടങ്കില്‍ അത് ലഭിക്കേണ്ടതാണ്. കൂടാതെ എലിമെന്ററി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ ചെലവുകളും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ വഹിക്കേണ്ടതാണ്.
ആര്‍.ടി.ഇ ആക്ട് പ്രകാരം 6 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നീതിപൂര്‍വ്വമായ വിദ്യാഭ്യാസം കൊടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണെന്നുള്ളത് ഓരോ സര്‍ക്കാരിന്റെയും ചുമതലയാണ്. ഏതൊരു കുട്ടിക്കും എവിടെയും ചേര്‍ന്ന് പഠിക്കാനുള്ള അവകാശം ഉണ്ട്. എവിടെ പഠിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവനാണ്/അവള്‍ക്കാണ്.
യാതൊരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്താന്‍ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാല്‍ അശക്തനായ ഒരു കുട്ടിക്ക് (അംഗപരിമിതര്‍) മറ്റു കുട്ടികളുടെ കൂടെ ഇരുന്നു പഠിക്കാനുള്ള അവസരം ഒരുക്കേണ്ടതാണ്. അതിന്റെ പേരില്‍ യാതൊരു കാരണവശാലും വിദ്യാഭ്യാസം അവന് നിഷേധിക്കപ്പെടരുത്. ഒരു പക്ഷേ സ്‌കൂളിലേക്ക് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ വീട്ടില്‍ വേണ്ടുന്ന സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. ഇതിനുള്ള ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. 'നല്ല വിദ്യാഭ്യാസം നല്‍കി നമ്മുടെ കുട്ടികളെ പരിപാലിക്കുകയാണെങ്കില്‍ ഭാവിയില്‍ ഐശ്വര്യപൂര്‍ണ്ണമായ, കെട്ടുറപ്പുള്ള ഒരു രാജ്യം നമുക്ക് കെട്ടിപ്പടുക്കുവാന്‍ സാധിക്കും'.
ഇപ്പോള്‍ ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ചുമതല പതിമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഈ ചുമതല യഥാസമയം, കൃത്യമായ രീതിയില്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ ഇതിന്റെ ശരിയായ ഗുണം കുട്ടികള്‍ക്ക് ലഭിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കത്തിന് ഇടമില്ല.
ബഹുമുഖമായ സമീപനം സ്വീകരിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം അതിന്റേതായ ഊര്‍ജ്ജസ്വലതയോടെ നടപ്പിലാക്കപ്പെടുന്നു. ഇവിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാനുള്ളത്. ഗ്രാമതലം തുടങ്ങി, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലം, മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.
ജില്ലാ പരിഷത്ത്, ഗ്രാമ പരിഷത്ത് പോലുള്ള ജനാധിപത്യ ഭരണഘടനാ വിഭാഗങ്ങള്‍ക്കാണ് ഇതിന് മേലെ സര്‍വ്വ നിയന്ത്രണങ്ങളുമുള്ളത്.
വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം നിയമാനുസൃതമായ പങ്കുവഹിക്കാനുള്ളതും അംഗീകരിക്കപ്പെടുന്നതുമായ ഒരു പരിഗണന കിട്ടുന്ന, ഈ രാജ്യത്തിലെ ഭാവി വാഗ്ദാനങ്ങളെ ഉന്നതിയിലെത്തിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവം തന്നെയാണ്.
ഇപ്പോള്‍ ഈ ആക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അവലോകനങ്ങളും ചര്‍ച്ചകളും തന്നെ ഇതിന്റെ അധികാര വികേന്ദ്രീകരണം ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഏറ്റവും നില്ല രീതിയില്‍ എങ്ങനെ ഫലവത്താക്കാം എന്നത് തന്നെയാണ്.


-വി. ശ്രീനിവാസ്
(ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്)

Related Articles
Next Story
Share it