വന്യമൃഗ ശല്യത്തില്‍ നിന്നും സംരക്ഷണം: കര്‍ഷകര്‍ക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കാസര്‍കോട്: സംസ്ഥാനത്ത് വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് എത്തിയത്. കര്‍ഷകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ഏഴ് ജില്ലകളില്‍ ചര്‍ച്ച നടന്നു കഴിഞ്ഞു. ജില്ലയിലെ […]

കാസര്‍കോട്: സംസ്ഥാനത്ത് വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് എത്തിയത്. കര്‍ഷകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ഏഴ് ജില്ലകളില്‍ ചര്‍ച്ച നടന്നു കഴിഞ്ഞു. ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് തുടങ്ങി താലൂക്കുകളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ജീവിതോപാധിയായ കാര്‍ഷിക വിളകള്‍ വന്യമൃഗശല്യം കാരണം നശിക്കുന്നുണ്ട്. ഇതിനായി സമഗ്ര പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കും. അടുത്ത മാസം 10നകം 13 ജില്ലകളില്‍ അവലോകന യോഗം നടത്തി നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it